പാൻ ഇന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു നായികയാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'മാ ഇൻടി ബംഗാര'യുടെ ടീസർ ട്രെയിലർ റിലീസ് തിയതി പുറത്തുവിട്ടു. സാമന്ത തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പോസ്റ്ററിലൂടെയാണ് റിലീസ് തിയതി അറിയിച്ചത്. ബസിനുള്ളിൽ സാരിയിൽ ദേഷ്യത്തോടെ നിൽക്കുന്ന സാമന്തയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
സാമന്ത പ്രൊഡ്യൂസ് ചെയ്യുന്ന ആദ്യത്തെ സിനിമയുമാണ് 'മാ ഇൻടി ബംഗാരം'. സാമന്തയുടെ ഭർത്താവ് രാജ് നിദിമോകു ആണ് സിനിമയുടെ ക്രിയേറ്റർ. ജനുവരി ഒൻപതിന് രാവിലെ 10 മണിക്കാകും സിനിമയുടെ ടീസർ ട്രെയിലർ പുറത്തിറങ്ങുക. ഹിറ്റ് ചിത്രം ' ഓ ബേബി'യുടെ സംവിധായിക നന്ദിനി റെഡ്ഡിയാണ് 'മാ ഇൻടി ബംഗാരം' സംവിധാനം ചെയ്യുന്നത്. സിനിമയുടെ റിലീസ് തിയതിയും ട്രെയിലർ റിലീസിനോടൊപ്പം പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 'സിറ്റാഡൽ: ഹണ്ണി ബണ്ണി', 'ദ ഫാമിലി മാൻ സീസൺ 2' തുടങ്ങിയ സിനിമകളിലേതു പോലെ മികച്ച ആക്ഷൻ രംഗങ്ങളിൽ സാമന്ത പ്രത്യക്ഷപ്പെടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.