തിരുവനന്തപുരം: കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമീഷന് സജ്ജമാക്കു ന്ന സന്നദ്ധസേനയിലേക്ക് യുവജന പ്രവാഹം. കമീഷെൻറ യൂത്ത് ഡിഫന്‍സ് ഫോഴ്സില്‍ ഒറ്റ ദിവ സം കൊണ്ട് അയ്യായിരത്തിലധികം പേര് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 1465 പേര് കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ചവരാണ്. മൂവായിരത്തിലധികം പേര് മറ്റു സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തയാറാണ്.
ചലച്ചിത്ര പ്രവര്‍ത്തകരായ ടൊവീനോ തോമസ്, സണ്ണി വെയ്ന്‍, മേജര്‍ രവി, പുര്‍ണിമ ഇന്ദ്രജിത്, അരുണ്‍ ഗോപി തുടങ്ങിയവര്‍ കൂട്ടിരിപ്പുകാരാകാന്‍ തയാറായവരില്‍ ഉള്‍പ്പെടും.
രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക, കമീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം മന്ത്രി ഇ.പി. ജയരാജന് കൈമാറി. കൂട്ടിരിപ്പിന് തയാറായവരുടെ പട്ടിക ആരോഗ്യ വകുപ്പിനും മറ്റുള്ളവരുടെ പട്ടിക സന്നദ്ധപ്രവര്‍ത്തന ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പിനും കൈമാറുമെന്ന് ഇ.പി. ജയരാജന് അറിയിച്ചു.
യൂത്ത് ഡിഫന്‍സ് ഫോഴ്സിലേക്ക് രജിസ്ട്രേഷന് തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086987262, 9288559285, 9061304080.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.