ബിസ്മി സ്പെഷ്യലിന് സ്വർണക്കടത്തുമായി ബന്ധമില്ല-സോഫിയ പോൾ

കൊച്ചി: നിവിൻ പോളി നായകനാകുന്ന ‘ബിസ്മി സ്പെഷ്യല്‍’ എന്ന സിനിമയെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാര്‍ത്തകളിൽ സത്യമില്ലെന്ന് നിർമാതാവ് സോഫിയ പോള്‍. സ്വർണക്കടത്ത് കേസില്‍ പ്രതിയായ ഫൈസല്‍ ഫരീദിന്​ ചിത്രത്തി​​ന്‍റെ നിർമാണത്തിൽ പങ്കുണ്ടെന്നായിരുന്നു പ്രചാരണം.  'വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ' ബാനറിൽ സോഫിയാ പോളെന്ന ഞാനാണ് ചിത്രത്തിന്‍റെ നിർമാതാവെന്നും മറ്റാർക്കും ഒരു പങ്കുമില്ലെന്നും  സോഫിയാ പോൾ ഫേസ്ബുക് കുറിപ്പിൽ പറയുന്നു. 

തെറ്റായ വാർത്തകൾ നൽകിയ പത്രങ്ങളുമായി തങ്ങൾ ബന്ധപ്പെട്ടിരുന്നുവെന്നും ഇത്തരം വാർത്ത പ്രചരിപ്പിച്ചവർ ദയവായി തിരുത്തണമെന്നും സോഫിയ പോൾ അഭ്യർഥിച്ചു.

സോഫിയ പോളിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം: 

കേരളത്തിൽ ഏറെ വിവാദമായിരിക്കുന്ന സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില മാധ്യമങ്ങളിൽ "ബിസ്മി സ്‌പെഷ്യൽ" എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ പേര് പരാമർശിച്ച് വാർത്തകൾ വന്നിരുന്നു. ഇങ്ങനെയൊരു കേസുമായി ബന്ധപ്പെട്ട് ഈ ചിത്രത്തിന്‍റെ പേര് വലിച്ചിഴക്കപ്പെട്ടതിൽ ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും, സുഹൃത്തുക്കളും ദുഖിതരാണ്. കഴിഞ്ഞ ആറ് വർഷങ്ങളായി മലയാള സിനിമാ നിർമ്മാണ രംഗത്തുള്ള "വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്‍റെ" ബാനറിൽ സോഫിയാ പോൾ എന്ന ഞാൻ നിർമ്മിച്ച് നവാഗതനായ രാജേഷ് രവിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

തെറ്റായ വാർത്ത വന്ന മാധ്യമങ്ങളിൽ ജന്മഭൂമി ദിനപത്രത്തിന്‍റെ ബഹുമാനപ്പെട്ട പത്രാധിപർ ഞങ്ങൾ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ ഉടൻ തന്നെ അത് തിരുത്തുകയുണ്ടായി. ജന്മഭൂമി വാർത്തയെ അടിസ്ഥാനമാക്കി വാർത്ത പ്രസിദ്ദീകരിച്ച മറ്റ് ഓൺലൈൻ മാധ്യമങ്ങളുടെ പത്രാധിപന്മാരെയും തെറ്റ് തിരുത്തുവാൻ അഭ്യർത്ഥിച്ച് ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. അവരും ആ തെറ്റ് ഉടൻ തിരുത്തുമെന്ന് കരുതുന്നു. ദയവ് ചെയ്ത് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നത് പോലെ മറ്റൊരു വ്യക്തിക്കും ഈ സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിത്തമില്ല. 
സോഫിയാ പോൾ
നിർമ്മാതാവ്

Full View
Tags:    
News Summary - Bismi special have no connection with gold smuggling case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.