സ്വർണ്ണക്കടത്ത്​ കേസ്​ വിവാദങ്ങളിലേക്ക് ​ബിസ്​മി സ്​പെഷ്യലിനെ വലിച്ചിഴക്കരുത്​: നിർമാതാവ്​

കൊച്ചി: നിവിൻ പോളി നായകനാകുന്ന ‘ബിസ്മി സ്പെഷ്യല്‍’ എന്ന സിനിമക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളിൽ പ്രതികരണവുമായി നിര്‍മാതാവ് സോഫിയ പോള്‍. സ്വര്‍ണകടത്ത് കേസില്‍ പ്രതിയായി എന്‍.ഐ.എ പറയുന്ന ഫൈസല്‍ ഫരീദ്​ ചിത്രത്തി​​​െൻറ നിർമാണ പങ്കാളിയാണെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ രാജേഷ്​ രവി സംവിധാനം ചെയ്യുന്ന ചിത്രം വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സി​​​െൻറ" ബാനറിൽ സോഫിയാ പോൾ എന്ന ഞാൻ നിർമ്മിക്കുന്നതാണെന്ന്​ അവർ ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ​ അറിയിച്ചു​.

തെറ്റായ വാർത്ത വന്ന മാധ്യമങ്ങളിൽ ജന്മഭൂമി ദിനപത്രത്തി​​​െൻറ പത്രാധിപർ ഞങ്ങൾ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ ഉടൻ തന്നെ അത് തിരുത്തുകയുണ്ടായി. ജന്മഭൂമി വാർത്തയെ അടിസ്ഥാനമാക്കി വാർത്ത പ്രസിദ്ദീകരിച്ച മറ്റ് ഓൺലൈൻ മാധ്യമങ്ങളുടെ പത്രാധിപന്മാരെയും തെറ്റ് തിരുത്തുവാൻ അഭ്യർത്ഥിച്ച് ഞങ്ങൾ ബന്ധപ്പെട്ടിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഫേസ്​ബുക്ക്​ കുറിപ്പി​​​െൻറ പൂർണ്ണരൂപം

കേരളത്തിൽ ഏറെ വിവാദമായിരിക്കുന്ന സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില മാധ്യമങ്ങളിൽ "ബിസ്മി സ്‌പെഷ്യൽ" എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ പേര് പരാമർശിച്ച് വാർത്തകൾ വന്നിരുന്നു. ഇങ്ങനെയൊരു കേസുമായി ബന്ധപ്പെട്ട് ഈ ചിത്രത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരും, സുഹൃത്തുക്കളും ദുഖിതരാണ്. കഴിഞ്ഞ ആറ് വർഷങ്ങളായി മലയാള സിനിമാ നിർമ്മാണ രംഗത്തുള്ള "വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ" ബാനറിൽ സോഫിയാ പോൾ എന്ന ഞാൻ നിർമ്മിച്ച് നവാഗതനായ രാജേഷ് രവിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

തെറ്റായ വാർത്ത വന്ന മാധ്യമങ്ങളിൽ ജന്മഭൂമി ദിനപത്രത്തി​​​െൻറ ബഹുമാനപ്പെട്ട പത്രാധിപർ ഞങ്ങൾ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ ഉടൻ തന്നെ അത് തിരുത്തുകയുണ്ടായി. ജന്മഭൂമി വാർത്തയെ അടിസ്ഥാനമാക്കി വാർത്ത പ്രസിദ്ദീകരിച്ച മറ്റ് ഓൺലൈൻ മാധ്യമങ്ങളുടെ പത്രാധിപന്മാരെയും തെറ്റ് തിരുത്തുവാൻ അഭ്യർത്ഥിച്ച് ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. അവരും ആ തെറ്റ് ഉടൻ തിരുത്തുമെന്ന് കരുതുന്നു. ദയവ് ചെയ്ത് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നത് പോലെ മറ്റൊരു വ്യക്തിക്കും ഈ സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിത്തമില്ല. James Paul Kevin Paul Rajesh Ravi Sophia Paul

സോഫിയാ പോൾ
നിർമ്മാതാവ്

Full View
News Summary - sophia paul reacts to bismi special controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.