Posted On
date_range Updated On
date_range ‘ദേ പിന്നാലേ...’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
കൊച്ചി: കോവിഡ് കാലത്ത് സാമൂഹികപ്രതിബദ്ധതയുള്ള വിഷയത്തിൽ ഹ്രസ്വചിത്രവുമായി കാലടിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ. കൊച്ചി ബിനാലേ എന്ന പേരിനെ അനുസ്മരിപ്പിക്കും വിധം ‘ദേ പിന്നാലേ...’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ഇവർ ശ്രദ്ധേയരാകുന്നത്.
മഹാമാരിയുടെ കാലത്ത് നമ്മൾ പിന്തുടരേണ്ട ജീവിത രീതികളെകൂടി കുറിച്ചാണ് ചിത്രം പറയുന്നത്. സംഭാഷണങ്ങൾ ഇല്ലാതെ തന്നെ ആളുകളെ ആകർഷിക്കാൻ കഴിയുന്നു എന്നതിനാൽ ചിത്രം ഏതു കോണിലുള്ളവർക്കും ഒരേപോലെ
ആസ്വദിക്കാനാവും. സുരേഷ് ശിവന്‍റെ ആശയത്തിൽ ദിലീപ് സുകുമാരനും രാഹുൽ മുരളിയും ആഷ്ലിനും ചേർന്നാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.