സൂപ്പർതാരങ്ങൾ പ്രതിഫലം കുറക്കും; കൈയ്യടിച്ച്​​ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

കൊച്ചി: കോവിഡ്​ സൃഷ്​ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളുടെ പ്രതിഫലം കുറക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യത്തിന് അനുകൂല നിലപാടുമായി അമ്മ. നിർമാതാക്കൾക്കുണ്ടായ സാമ്പത്തിക നഷ്ടം വ്യക്തമാണെന്നും ഈ സാഹചര്യത്തിൽ നിർമാതാക്കളുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾക്ക് അമ്മ കത്തയച്ചിട്ടുണ്ട്​. സിനിമാ ഇതര മേഖലയില്‍ ഉണ്ടായ നഷ്ടം കണക്കാക്കിയാല്‍ പലരുടെയും അവസ്ഥ ദയനീയമാണെന്നും കത്തില്‍ ചൂണ്ടികാട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം ഊഹിക്കാവുന്നതാണെന്നും സഹകരിക്കണമെന്നുമാണ് അമ്മ അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിഫലം കുറയ്ക്കണമെന്ന് സൂചിപ്പിച്ച് അംഗങ്ങൾക്ക് അമ്മ സംഘടന കത്ത് അയച്ചതിനെ സ്വാഗതം ചെയ്ത് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. നിർമാതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കിയതിൽ സന്തോഷമെന്ന് പ്രസിഡൻറ്​ എം. രഞ്ജിത്ത് പ്രതികരിച്ചു. സിനിമയുടെ തിരിച്ചുവരവിന് ഇത് സഹായമാകുമെന്നും രഞ്ജിത്ത് പറഞ്ഞു. കോവിഡ് പ്രതിസന്ധി മലയാളസിനിമ വ്യവസായത്തെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും താരങ്ങളുടെ പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ അമ്മ ഇടപെടണമെന്നും ആവശ്യപ്പെട്ട് നിര്‍‌മാതാക്കളുടെ സംഘടന നേരത്തെ അമ്മക്ക് കത്ത് നല്‍കിയിരുന്നു.

Tags:    
News Summary - actors ready to pay cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.