ഷെയ്​ൻ നിഗം ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ്ങിനെത്തും

കൊച്ചി: ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ്ങിന് നടൻ ഷെയ്​ൻ നിഗം ശനിയാഴ്ച എത്തും. പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കത്തെത ്തുടർന്ന് സിനിമയുടെ ഡബ്ബിങ് ചെയ്ത് നൽകാൻ ഷെയ്​ൻ വിസമ്മതിച്ചിരുന്നു. ‘അമ്മ’​ നേതൃത്വം ഇടപെട്ടതിനെത്തുടർന്ന് വ്യാഴാഴ്ചയാണ് സിനിമയുമായി സഹകരിക്കാൻ ഷെയ്​ൻ സമ്മതം അറിയിച്ചത്. സിനിമയുടെ പ്രതിഫലകാര്യത്തിൽ പിന്നീട് തീരുമാനം എടുക്കുമെന്നാണ് വിവരം.

‘അമ്മ’ യോഗത്തിൽ ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാൻ ഷെയ്​നിനോട് ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. കൂടാതെ മുടങ്ങിയ, ‘വെയിൽ’, ‘കുർബാനി’ എന്നീ ചിത്രങ്ങൾ പൂർത്തിയാക്കാനും തീരുമാനമായിട്ടുണ്ട്.
സിനിമ നിർമാതാവ് ജോബി ജോർജിൽനിന്ന്​ തനിക്ക് വധഭീഷണിയുണ്ടെന്ന്​ വ്യക്തമാക്കി ഷെയ്​ൻ നിഗം ഒക്ടോബർ 15ന് ഇൻസ്​റ്റാഗ്രാമിലൂടെ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ജോബി നിർമിക്കുന്ന ‘വെയിൽ’ എന്ന ചിത്രത്തിലും ‘കുർബാനി’ എന്ന മറ്റൊരു ചിത്രത്തിലും ഒരുമിച്ച്​​ അഭിനയിക്കവെ ‘വെയിലി’ലെ കഥാപാത്രത്തിനെ ബാധിക്കുംവിധം മുടിവെട്ടിയത് നിർമാതാവിനെ പ്രകോപിപ്പി​െച്ചന്നാണ് ഷെയ്ൻ ചൂണ്ടിക്കാട്ടിയത്

Tags:    
News Summary - Shane Nigum Ullasam Cinema Dubbing-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.