കൊച്ചി: പ്രതിഫല തർക്കത്തെതുടർന്ന് അനിശ്ചിതത്വത്തിലായ ‘ഉല്ലാസം’ സിനിമയുടെ ഡബ ിങ് നടൻ ഷെയ്ൻ നിഗം പൂർത്തിയാക്കി. നിർമാതാക്കളുടെ സംഘടനയുടെയും താരസംഘടന ‘അമ്മ ’യുടെയും നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് ഡബിങ് പൂർത്തിയാക്കിയത്. വിട്ടുവീഴ് ചക്ക് തയാറായ സാഹചര്യത്തിൽ ഷെയ്നിനെതിരായ വിലക്ക് വൈകാതെ നീക്കുമെന്നാണ് സൂചന.
വെയിൽ, കുർബാനി, ഉല്ലാസം സിനിമകൾ പൂർത്തിയാക്കാൻ സഹകരിക്കാതിരുന്നതാണ് നിർമാതാക്കൾ ഷെയ്നിന് വിലക്ക് ഏർപ്പെടുത്താൻ കാരണം. തുടർന്ന് അനുരഞ്ജന ശ്രമങ്ങൾ നടന്നെങ്കിലും ‘ഉല്ലാസം’ സിനിമയുടെ ഡബിങ് പൂർത്തിയാക്കാതെ ചർച്ചക്കില്ലെന്നായിരുന്നു നിർമാതാക്കളുടെ നിലപാട്.
രണ്ടാഴ്ചക്കകം ഡബിങ് പൂർത്തിയാക്കിയില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് കാണിച്ച് നിർമാതാക്കൾ ഷെയ്നിന് കത്തും നൽകിയിരുന്നു. ഈ മാസം ഒമ്പതിന് ചേർന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തിലേക്ക് ഷെയ്നിനെ വിളിച്ചുവരുത്തുകയും ഡബിങ് പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്തു. തുടർന്നാണ് ഏഴുദിവസം കൊണ്ട് ‘ഉല്ലാസ’ത്തിെൻറ ഡബിങ് പൂർത്തിയാക്കിയത്. ചിത്രം മാർച്ചിൽ റിലീസാകും.
വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണവുമായി സഹകരിക്കാമെന്ന് ‘അമ്മ’യെ അറിയിച്ച ഷെയ്ൻ, നിർമാതാക്കൾക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾക്ക് മാപ്പുപറഞ്ഞിരുന്നു. ഇൗ സാഹചര്യത്തിൽ നടനെതിരായ നിലപാടിൽ നിർമാതാക്കൾ അയവുവരുത്തുമെന്നാണ് സൂചന. മുടങ്ങിയ സിനിമകൾ പൂർത്തിയാക്കാൻ ഷെയ്ൻ മുന്നിട്ടിറങ്ങിയതോടെ ഒത്തുതീർപ്പ് ചർച്ചകൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.