മോഹൻലാലിന്‍റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയനിലെ മാണിക്യൻ എന്ന കഥാപാത്രത്തിന്‍റെ ലുക്കിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. മോഹൻലാൽ മാണിക്യനാകാൻ തടി കുറച്ചെത്തുന്നുവെന്നതാണ് ആരാധകരുടെ കാത്തിരിപ്പിനു കാരണം. കാത്തിരിപ്പിനു വിരാമമിട്ട് മോഹൻലാൽ തന്നെ പുതിയ ഒടിയൻ മാണിക്യന്‍റെ ലുക്ക് പുറത്തു വിട്ടു. ഫ്രാൻസിൽ നിന്നുള്ള വിദഗ്ധ സംഘമാണ് മോഹൻലാലിനെ മാണിക്യനാക്കി മാറ്റിയത്.
ഒടിയൻ മാണിക്യൻ ഒരുങ്ങി കഴിഞ്ഞു. ഇനിയാണ് കളി എന്ന് മോഹൻലാൽ പറയുന്ന ടീസർ ആണ് പുറത്തു വന്നത്. മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി 30കാരന്‍ മാണിക്യനായാണ് മോഹന്‍ലാല്‍ എത്തിയത്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്രം മോഹൻലാലിന്‍റെ ഓടിയൻ ലുക്ക് പുറത്തു വിട്ടിരുന്നു. എന്നാൽ, അതായിരുന്നില്ല ലുക്ക് എന്നാണ് പുതിയ ടീസറിൽ നിന്ന് വ്യക്തമാകുന്നത്.
വാരണാസിയും പാലക്കാടുമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹൻലാൽ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് നായിക.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. വി.എ. ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധാനം. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. നടൻ പ്രകാശ് രാജ് ആണ് പ്രതിനായക കഥാപാത്രമായി വരുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.