തരംഗമായി മാമാങ്കം ട്രെയ്ലർ; 18 ലക്ഷം പേർ കണ്ടു കഴിഞ്ഞു
ആരാധകരുടെ ആവേശം വാനോളമുയർത്തി ‘മാമാങ്ക’ത്തിന്‍റെ ട്രെയ്ലർ. മമ്മൂട്ടിയുടെ തകർ പ്പൻ ആക്ഷൻ രംഗങ്ങളുമായെത്തിയ ട്രെയ്ലർ യൂട്യൂബിൽ ആദ്യ നാലു മണിക്കൂറിനകം അഞ്ചു ല ക്ഷത്തോളം പേരാണ് കണ്ടത്. നിലവിൽ 18 ലക്ഷം പേർ ട്രെയ്ലർ കണ്ടു കഴിഞ്ഞു.
ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ, പ്രാചി തെഹ് ലാൻ, അനു സിത്താര, കനിഹ, ഇനിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
16,17 നൂറ്റാണ്ടുകളിലായി തിരുനാവായിൽ ഭാരതപ്പുഴയുടെ തീരത്തു നടന്നിരുന്ന മാമങ്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം. പത്മകുമാറാണ്. വിദേശ രാജ്യങ്ങളിലും വലിയ രീതിയിൽ റിലീസ് ചെയ്യാനാണ് അണിയറക്കാർ ഉദ്ദേശിക്കുന്നത്. നവംബർ അവസാനം ചിത്രം തീയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.