?.???.???.?? ????????? ?????????? ?????? ??????? ???? ?????

ഐ.എഫ്.എഫ്.ഐ; ലിജോ ജോസ് മികച്ച സംവിധായകൻ; ചെമ്പൻ വിനോദ് നടൻ

പനാജി: 49ാമത്​ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാള സിനിമക്ക്​ അഭിമാന നേട്ടം. മികച്ച നടനായി ചെമ്പൻ വിനോദും സംവിധായകനായി ലിജോ ജോസ്​ പെല്ലിശ്ശേരിയും തിരഞ്ഞെടുക്കപ്പെട്ടു. ‘ഇൗ മ യൗ’ എന്ന ചിത്രത്തിലെ ഇൗശി എന്ന കഥാപാത്രത്തെ തന്മയീഭാവത്തോടെ പകർത്തിയതിനാണ്​ ചെമ്പൻ വിനോദിന്​ രജതമയൂരം ലഭിച്ചത്​. ഇതേ സിനിമ ഉജ്ജ്വലമായി അണിയിച്ചൊരുക്കിയതിന്​​ ലിജോ ജോസ്​ പെല്ലിശ്ശേരി മികച്ച സംവിധായകനായും അംഗീകരിക്കപ്പെട്ടു. വിനോദിന്​ പത്തുലക്ഷം രൂപയും ലിജോക്ക്​ 15 ലക്ഷം രൂപയും പുരസ്​ക്കാരമായി ലഭിക്കും.

ആദ്യമായാണ്​ മലയാളികൾക്ക്​ ഇൗ രണ്ടു പുരസ്​കാരങ്ങളും ഒരുമിച്ച്​ ലഭിക്കുന്നത്​. കഴിഞ്ഞ വർഷം ‘ടേക്​ ഒാഫ്’​ എന്ന ചിത്രത്തിലെ അഭിനയത്തിന്​ നടി പാർവതിക്ക്​ രജതമയൂരം ലഭിച്ചിരുന്നു.

മികച്ച സിനിമക്കുള്ള സുവർണമയൂരം യുക്രെയ്​ൻ-റഷ്യൻ ചിത്രമായ ഡോൺബാസ്​ നേടി. സെർജി ലോസ്​നിറ്റ്​സയാണ്​ സംവിധാനം. യുക്രെയ്​നിലെ ഡോൺബാസ്​ എന്ന പ്രദേശത്തെ യുദ്ധത്തി​​​െൻറ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ്​ ചിത്രം. മികച്ച നടിക്കുള്ള രജത മയൂരം ‘വെൻ ദ ട്രീസ്​ ഫാൾ’ എന്ന യുക്രെയ്​നിയൻ ചിത്രത്തിലെ അഭിനയത്തിന്​ അനസ്​തസ്യ പുസ്​തോവിച്ച്​ നേടി.

‘റെസ്​പെറ്റോ’ എന്ന ഫിലിപ്പീൻസ്​ ചിത്രമൊരുക്കിയ ആൽബർ​േട്ടാ മൊണ്ടെറാസിനാണ്​ മികച്ച നവാഗത സംവിധായകനുള്ള പുരസ്​കാരം. ചെഴിയാൻ സംവിധാനം ചെയ്​ത തമിഴ്​ ചിത്രമായ ടു ലെറ്റ്​, റോമൻ ബോണ്ടാർചുക്​ ഒരുക്കിയ യുക്രെയ്​നിയൻ ചിത്രം േവാൾകാനോ, മിൽകോ ലാസറോവി‍​​െൻറ ‘അഗ’ എന്നിവ ജൂറിയുടെ പ്രത്യേക പരാമർശം നേടി.

സമാധാനം പ്രചരിപ്പിക്കുന്നതിനുള്ള യു​െനസ്​കോ ഗാന്ധി പുരസ്​കാരത്തിന്​ പ്രവീൺ മൊർച്ചാലെ സംവിധാനം ചെയ്​ത ലഡാക്കി​ ചിത്രം ‘വാക്കിങ്​ വിത്ത്​ ദ വിൻഡ്​’ അർഹമായി. ഇന്ത്യൻ സിനിമക്കു​ നൽകിയ സംഭാവനകൾ മാനിച്ച്​ സലിം ഖാനെ മേളയിൽ പ്രത്യേകമായി ആദരിച്ചു. 67 രാജ്യങ്ങളിൽനിന്നായി 200ലേറെ ചിത്രങ്ങളാണ്​ ഗോവ ചലച്ചിത്രമേളക്ക്​ എത്തിയത്​.

Tags:    
News Summary - Lijo Jose Pellisseri, Chemban vinod Grabs Prestigious Awards In IFFI-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.