Posted On
date_range Updated On
date_range ലാൽ ജോസിന്‍റെ 25മത് ചിത്രം ‘41’ന്‍റെ ടീസർ
ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാൽപ്പത്തിയൊന്നിന്‍റെ ('41') ടീസർ പുറത്തിറക്കി. ബിജു മേനോൻ, നിമിഷ സജയൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ലാൽ ജോസിന്‍റെ 25മത് ചിത്രം കൂടിയാണിത്.
ഇന്ദ്രൻസ്, ശരൺ ഒ. ജിത്തു, ധന്യ അനന്യ, സുരേഷ് കൃഷ്ണ, ശിവജി ഗുരുവായൂർ, സുബീഷ് സുധി, ഉണ്ണി നായർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാർഥ സംഭവത്തിന്‍റെ ദൃശ്യാവിഷ്കാരമാണ് ചിത്രത്തിന്‍റെ പ്രമേയം.
പി.ജി പ്രഗീഷിന്‍റേതാണ് തിരക്കഥ. ജി. പ്രജിത്ത്, അനുമോദ് ജോസ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് നിർമാണം. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകുന്നു. ഛായാഗ്രഹണം: എസ്. കുമാർ. വിതരണം എൽ.ജെ ഫിലിംസ്.
'തട്ടിൻപുറത്ത് അച്ചുതൻ' എന്ന ചിത്രത്തിന് ശേഷം ലാൽ ജോസ് ഒരുക്കുന്ന ചിത്രമാണ് '41'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.