ഹെലനു ശേഷം ശക്തമായ വേഷവുമായി അന്ന ബെൻ. ദേശീയ അവാർഡ് ജേതാവ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യു ന്ന കപ്പേളയിലാണ് അന്ന ബെൻ വേഷമിടുന്നത്.
റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രമായി എത്തുന്നു. ശ്രീനാഥ് ഭാസി, നിൽജ, നിഷാ സാരഗി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിൻ ശ്യാമിന്‍റേതാണ് സംഗീതം.
കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറിൽ വിഷ്ണു വേണുവാണ് ചിത്രം നിർമ്മിക്കുന്നത്. നിഖില്‍ വാഹിസ്, സുദാസ്, മുഹമ്മദ് മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്‍റെ കഥ എന്ന സിനിമയിലൂടെ സ്ക്രീനിലെത്തിയ മുസ്തഫ ക്യാരക്ടര്‍ റോളുകളിലാണ് ശ്രദ്ധേയനായത്.
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.