ഡേറ്റ് നൽകില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല -ഫഹദ്

മണിരത്നത്തെ പോലുള്ള വലിയ സംവിധായകന് ഡേറ്റ് നൽകുന്നില്ലെന്ന ആരോപണത്തിന് മറുപടിയുമായി നടൻ ഫഹദ് ഫാസിൽ. ഡേറ്റ് നൽകില്ലെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്ന് ഫഹദ് ഒരു വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

പലവട്ടം ശ്രമിച്ചിട്ടും കഥയും കഥാപാത്രവും മനസിൽ കാണാൻ സാധിക്കാതിരുന്നതിനാലാണ് മണിരത്നം ചിത്രം 'ചെക്ക ചിവന്ത വാന'ത്തിൽ നിന്ന് പിന്മാറിയത്. ഇതാദ്യമായല്ല അദ്ദേഹത്തിന്‍റെ ചിത്രത്തിൽ നിന്ന് പിന്മാറുന്നതെന്നും ‌ഫഹദ് പറഞ്ഞു. 

എനിക്ക് കൂടി തൃപ്തികരമാകുന്ന, എന്നെകൂടി എക്‌സൈറ്റ്‌ ചെയ്യിക്കുന്ന സിനിമയാണ് ചെയ്യാൻ ശ്രമിക്കുന്നത്. എന്‍റെ സിനിമകള്‍ ആളുകള്‍ കാണണമെന്നും ആസ്വദിക്കണമെന്നുമാണ് ആഗ്രഹം. അതിനപ്പുറത്ത് വേറൊന്നും ചിന്തിക്കാറില്ല. സിനിമയില്‍ നിന്ന് ഏഴ് വര്‍ഷം മാറിനിന്നെങ്കിലും പ്രതീക്ഷയോടെയാണ് തിരിച്ച് വന്നതെന്നും ഫഹദ് കൂട്ടിച്ചേർത്തു. 

അമൽ നീരദ് സംവിധാനം ചെയ്യുന്ന വരത്തനാണ് ഫഹദിന്‍റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം.

Tags:    
News Summary - Fahad Faasil On Maniratnam Film-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.