കൊച്ചി/അങ്കമാലി: പിതാവിെൻറ ശ്രാദ്ധ ചടങ്ങുകളിൽ പങ്കെടുത്ത് നടൻ ദിലീപ് ജയിലിലേക്ക് മടങ്ങി. രാവിലെ കൃത്യം എട്ട് മണിക്കാണ് ദിലീപ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ആലുവ സബ് ജയിൽ അധികൃതർ ദിലീപിനെ പെരുമ്പാവൂർ സി.െഎ ബൈജു പൗലോസിെൻറ നേതൃത്വത്തിെല പൊലീസ് സംഘത്തിന് കൈമാറി. ഇവിടെ നിന്ന് കനത്ത പോലീസ് കാവലിൽ ദിലീപിനെ ആലുവയിലെ വീട്ടിൽ എത്തിച്ചു. അടുത്ത ബന്ധുക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ എട്ടുമുതല്‍ 10 വരെയാണ് ദിലീപിന് ജയിലിനു പുറത്തിറങ്ങാന്‍ കോടതി അനുമതി നല്‍കിയത്.
ചടങ്ങിൽ മാത്രം പങ്കെടുക്കാവുന്ന രീതിയിലാണ് ദിലീപിനെ വീട്ടിൽ എത്തിച്ചത്. 8.30ഓടെ വീട്ടു മുറ്റത്ത് ചടങ്ങ് തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കർമങ്ങള്‍ നടന്നത്. ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യമാധവൻ, മകൾ മീനാക്ഷി, ദിലീപിന്‍റെ അമ്മ, കാവ്യയുടെ ബന്ധുക്കൾ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ ആരും ദിലീപിന്‍റെ വസതിയിലെത്തിയില്ല. സുരക്ഷക്ക് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ചടങ്ങുകൾ രണ്ടുമണിക്കൂറിനകം പൂർത്തീകരിച്ച് രാവിലെ 10ന് മുമ്പേ ആലുവ സബ് ജയിലിൽ നടനെ തിരിച്ചെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.