'ജയിലില്‍ സ്വന്തം മകനായാല്‍ പോലും കോടതി നടപടികള്‍ക്ക് ശേഷമേ സന്ദർശിക്കൂ'

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ താരങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതി​െര സംവിധായകൻ വിനയൻ. ഇത്തരം കേസില്‍ പ്രതിയായി ജയിലില്‍ കിടക്കുന്നത്​ സ്വന്തം മകനായാല്‍പോലും കോടതി നടപടികള്‍ പൂര്‍ത്തിയായശേഷം മാത്രമേ സന്ദര്‍ശിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ദിലീപ് അച്ഛ​​​െൻറ ശ്രാദ്ധ ചടങ്ങിന്​ പുറത്തിറങ്ങുന്നതിനു മുമ്പ്​​ താരങ്ങള്‍ കൂട്ടത്തോടെ ജയിലില്‍ കാണാനെത്തുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയം കൂടുതലായി ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ ധൈര്യപൂര്‍വം കേസുമായി മുന്നോട്ടുവന്ന ഇരയായ പെണ്‍കുട്ടിയുടെ വേദന മുങ്ങിപ്പോകരുത്. പൊലീസ് സത്യസന്ധമായാണ് അന്വേഷിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെ​ട്ടിട്ടില്ലെന്നും വിനയൻ പറഞ്ഞു.

Tags:    
News Summary - dileep jail visitors; director vinayan's replay- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.