Posted On
date_range Updated On
date_range ഒടിയനാരെന്ന് ചോറുണ്ണുന്നവന് മനസിലാവും -ഭാഗ്യലക്ഷ്മി
മോഹൻലാൽ ചിത്രം ഒടിയനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് നടിയും ഡബ് ബിങ് ആർടിസ്റ്റുമായ നടി ഭാഗ്യലക്ഷ്മി. ഇതൊരു മോശം സിനിമയേയല്ല. മോഹൻലാൽ എന്ന മഹാ നടന്‍റെ നല്ലൊരു സിനിമ തന്നെയാണ് "ഒടിയൻ" എന്നാണ് എന്റെ അഭിപ്രായമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
ഒരാൾക്ക് ഇഷ്ടമായില്ലെന്ന് കരുതി മറ്റൊരാൾക്ക് ഇഷ്ടമാവില്ലെന്ന്/ഇഷ്ടപ്പെടരുതെന്ന് കരുതരുത്. സിനിമ കാണാത്തവർ പോലും ഒടിയനെതിരെ സംസാരിക്കുമ്പോൾ തന്നെ ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണെന്ന് മനസ്സിലാവുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.