യൗവനത്തിെൻറയും ക്യാംപസുകളുടെയും കഥകള്‍ പറഞ്ഞ സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ആക്ഷന്‍ ചിത്രമാണ് "പവര്‍ സ്റ്റാര്‍ ". ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ഈ ചിത്രത്തില്‍ തൊണ്ണൂറുകളിൽ മലയാള സിനിമയിലെ ആക്ഷൻ കിങ്ങായി തിളങ്ങിയ ബാബു ആൻറണി നായകനാവുന്നു.
നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്ലൈനുമായി എത്തുന്ന ചിത്രത്തിെൻറ തിരക്കഥ ഡെന്നീസ് ജോസഫാണ് എഴുതുന്നുത്. മമ്മൂട്ടിക്കും മോഹൻലാലിനും നിരവധി ബ്ലോക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച ഡെന്നീസ് ജോസഫ് നീണ്ട ഇടവേളക്ക് ശേഷമാണ് മലയാള സിനിമക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്.
ഉയരമുള്ള പരുക്കനായ രൂപവും ചടുലമായ ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ത്രസിപ്പിച്ച ബാബു ആൻറണി, ഒരു ഇടവേളക്കു ശേഷം പവര്‍ സ്റ്റാര്‍" എന്ന ഒരു പക്ക മാസ്സ് ചിത്രത്തിലൂടെ നായകനായി പ്രേക്ഷകരിൽ ആവേശം വിതക്കാൻ തിരിച്ചെത്തുകയാണ്. വെര്‍ച്ച്വല്‍ ഫിലിംസിെൻറ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിക്കുന്ന പവർ സ്റ്റാറിൽ ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ എന്നി നടൻമാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നു.
" വളരെ റിയലിസ്റ്റിക്കായി എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു. ഒമർ ലുലുവിന്റെയും ബാബു ആൻറണിയുടെയും കരിയറിലെയും ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ പവർസ്റ്റാറില്‍ ആക്ഷൻ രംഗങ്ങൾ തന്നെയായിരിക്കും ഹൈലൈറ്റ്. മംഗലാപുരം, കാസര്‍ഗോഡ് കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന പവര്‍സ്റ്റാര്‍ ഒരേ സമയം മലയാളത്തിലും കന്നടയിലും നിര്‍മ്മിക്കുന്നു. പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രത്തിെൻറ ഷൂട്ടിങ് ഒക്ടോബറില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തീരുന്ന മുറക്ക് തുടങ്ങുവാനുളള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.