വിസ്​മയിപ്പിക്കുന്ന തിരക്കഥ; കപ്പേളയെ പുകഴ്​ത്തി അനുരാഗ്​ കശ്യപ്​

​കോഴിക്കോട്​: ദേശീയ അവാർഡ്​ ജേതാവും നടനുമായ മുഹമ്മദ്​ മുസ്​തഫ സംവിധാനം ചെയ്​ത മലയാള ചിത്രം ക​േപ്പളക്ക്​ അനുമോദനവുമായി ബോളിവുഡ്​ സംവിധായകൻ അനുരാഗ്​ കശ്യപ്​.

മുഹമ്മദ്​ മുസ്​തഫയു​െട കപ്പേള മികച്ച സിനിമയാണെന്നും വിസ്​മയിപ്പിക്കുന്ന തിരക്കഥയാ​െണന്നും അഭിപ്രായപ്പെട്ട അനുരാഗ്​ കശ്യപ്​ അദ്ദേഹത്തിൻെറ അടുത്ത സിനിമക്കായി കാത്തിരിക്കുകയാണെന്നും ട്വീറ്റ്​ ചെയ്​തു. 

ഗ്രാമീണ പശ്ചാത്തലത്തിൽ കഥപറഞ്ഞ കപ്പേളയിൽ അന്ന ബെൻ, റോഷൻ മാത്യൂ, ശ്രീനാഥ്​ ഭാസി, സുധി കോപ്പ എന്നിവരാണ്​ പ്രധാനവേഷത്തിൽ അഭിനയിച്ചത്​. ലോക്​ഡൗണിന്​ തൊട്ടുമുമ്പ്​​ പ്രദർശനത്തിനെത്തിയ ചിത്രം നെറ്റ്​ഫ്ലിക്​സിൽ റിലീസ്​ ചെയ്​തതോടെയാണ്​ വീണ്ടും ചർച്ചയായത്​. സിനിമക്ക്​്​ അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. 
 

Tags:    
News Summary - anurag kashyap praises kappela malayalam movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.