ലോസ് ആഞ്ചലസ്: സ്ട്രീമിങ് സേവനങ്ങൾ വ്യാപകമായതോടെ ദൃശ്യസൃഷ്ടികൾക്ക് മൊബൈലിലൂടെയും ടാബിലുടെയും കൂടു തൽ പ്രേക്ഷകരെ ലഭിച്ചെങ്കിലും അവ നൽകുന്ന ദൃശ്യാനുഭവത്തിന് നിലവാരം ഉറപ്പിക്കാനാകില്ലെന്ന് ഹോളിവുഡിൽ മലയാള ി സാന്നിധ്യമറിയിച്ച സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ. മനോജ് സംവിധായകനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ആപ്പിൾ ടി.വി+ വെബ് സീരീസ് ‘സെർവൻറി’ൻെറ സ്ട്രീമിങ് ഇന്ന് ആരംഭിക്കുന്ന സാഹചര്യത്തിൽ, സിനിമ കൈക്കുള്ളിലേക്ക് എത്തുന്നതിൻെറ വിവിധ വശങ്ങൾ വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ട്വിസ്റ്റുകളുടെ തമ്പുരാൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മനോജ് ആവിഷ്കരിച്ച ‘സെർവൻറി’ൻെറ ട്രെയ്ലർ ഏറെ ശ്രദ്ധ നേടിയിരുന്നു.
10 എപിസോഡുകളുള്ള സീരീസിൻെറ ആദ്യ മൂന്ന് എണ്ണമാണ് ഇന്ന് സ്ട്രീം ചെയ്യുക. തുടർന്നുള്ള എപിസോഡുകൾ ജനുവരി പകുതി വരെ വെള്ളിയാഴ്ചകളിൽ പ്രേക്ഷകരിലെത്തും.
‘ഏത് തരത്തിലുമുള്ള ദൃശ്യസൃഷ്ടിയാകട്ടെ, 80 ശതമാനം ആളുകളും മൊബൈലിൽ അല്ലെങ്കിൽ ടാബിലാണ് കാണുന്നത്. വീട്ടിലിരിക്കുേമ്പാളോ യാത്ര ചെയ്യുേമ്പാളോ സൗകര്യപ്രദമായി കാണാം എന്ന നിലക്ക് ഇതിൻെറ സ്വീകാര്യത വർധിക്കുന്നുണ്ട്. എന്നാൽ, സൃഷ്ടിയുടെ അല്ലെങ്കിൽ ദൃശ്യാനുഭവത്തിൻെറ പൂർണത അതിൽ ഉണ്ടാകണമെന്നില്ല. അത്തരം പൂർണതക്കായി പ്രേക്ഷകർ ബിഗ് സ്ക്രീനിലേക്ക് തന്നെ വരും’- മനോജ് പറയുന്നു
പതിവുപോലെ നിഗൂഢത നിലനിർത്തി തന്നെയാണ് മനോജ് സൈക്കോളജിക്കൽ ത്രില്ലർ ആയ ‘സെർവൻറ്’ ഒരുക്കിയിരിക്കുന്നത്.
ഫിലാഡൽഫിയയിലെ ഒരു കുടുംബത്തിൽ കുഞ്ഞ് മരിച്ച ശേഷമുള്ള ദമ്പതികളുടെ ജീവിതമാണ് ഓരോ സീനിലും സസ്പെൻസ് നിലനിർത്തി മനോജ് പറയുന്നത്. പ്രധാനമായും നാല് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ടോണി ബാസ്ഗലോപ് ‘സെർവൻറ്’ രചിച്ചിരിക്കുന്നത്. തുടർ എപിസോഡുകൾ കാണാനായി പ്രേക്ഷകർ കാത്തിരിക്കുന്ന തരത്തിൽ സസ്പെൻസ് നിലനിർത്തി തയാറാക്കിയ ട്രെയ്ലർ ഏറെ ചർച്ചയായിരുന്നു. ആദ്യ എപിസോഡുകൾ സ്ട്രീം ചെയ്യുന്നതിന് മുമ്പ് തന്നെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന ആപ്പിൾ ടി.വി അധികൃതർ നൽകുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.