ജയിംസ് ബോണ്ട് പരമ്പരയിലെ 25ാമത് ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. നോ ടൈം ടു ഡൈ എന്ന് പേരിട്ടിരിക്കുന്ന ചിത്ര ത്തിൽ ഡാനിയൽ ക്രെയ്ഗ് ആണ് ജെയിംസ് ബോണ്ടായി എത്തുന്നത്. ക്രെയ്ഗിന്‍റെ അവസാന ബോണ്ട് ചിത്രവുമാണിത്. കാരി ജോജി ഫുക ്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രം റിലീസിനെത്തും.
ക്രെയ്ഗിനൊപ്പം നവേമി ഹാരിസ്, ലീ സീഡോക്‌സ്, അന ഡീ അര്‍മാസ്, റാല്‍ഫ് ഫിന്നെസ്, ബെന്‍ വിഷാ എന്നിവരാണ് പ്രധാന വേഷത്തില്‍. ഓസ്കർ ജേതാവ് റാമി മാലിക് വില്ലനായും വേഷമിടുന്നു.
ഇയാന്‍ ഫ്‌ളെമിങ്ങിന്‍റെ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ചിത്രം ഒരുക്കുന്നത്. തട്ടിക്കൊണ്ടു പോകലിനിരയായ ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാനുള്ള സുഹൃത്തിന്‍റെ ആവശ്യം സ്വീകരിച്ച് ജെമൈക്കയില്‍ ബോണ്ട് എത്തുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.ജമൈക്കയ്ക്ക് പുറമേ നോര്‍വേ, ഇറ്റലി, ഇംഗ്‌ളണ്ട്, സ്‌കോട്‌ലന്‍റ് എന്നിവിടങ്ങളിലാണ് ചിത്രീകരണം. 2006 ല്‍ റിലീസ് ചെയ്ത കാസിനോ റോയല്‍ മുതല്‍ 007 ആയി വേഷമിട്ട താരം ക്വാണ്ടം ഓഫ് സൊളാസ്, സ്‌കൈഫാള്‍, സ്‌പെക്ട്ര എന്നിങ്ങനെ നാലു ചിത്രങ്ങളിലും ക്രെയ്ഗ് ആയിരുന്നു നായകൻ. പിയേഴ്‌സ് ബ്രോസ്‌നനു ശേഷം ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ വേഷമിട്ട ക്രേഗ് ഈ ചിത്രത്തിന്‍റെ നിർമാണ പങ്കാളി കൂടിയാണ്.
Daniel Craig returns as James Bond, 007 in… NO TIME TO DIE. Out in the UK on 3 April 2020 and 8 April 2020 in the US. #Bond25 #NoTimeToDie pic.twitter.com/qxYEnMhk2s
— James Bond (@007) August 20, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.