ബോക്​സ്​ഓഫീസിൽ ഇന്ത്യൻ സിനിമകളെ തകർത്തെറിഞ്ഞ്​ എൻഡ്​ ഗെയിം

മാർവൽ സിനിമാറ്റിക്​ യൂനിവേഴ്​സിലെ അവസാന ചിത്രമായ അവഞ്ചേഴ്​സ്​ എൻഡ്​ ഗെയിം ലോകമെമ്പാടും പ്രകമ്പനം കൊള്ളിച്ച്​ മുന്നേറുകയാണ്​. ആഗോള തലത്തിൽ രണ്ട്​ ബില്യൺ ഡോളർ കളക്ഷനിലേക്ക്​ നീങ്ങുന്ന എൻഡ്​ ​ഗെയിം ഇന്ത്യയിൽ ആദ്യ ആഴ്​ചയിൽ മാത്രം നേടിയ കളക്ഷൻ 260 കോടിയോളം രൂപയാണ്​.

ഇത്​ ഒരു ഇന്ത്യൻ ചിത്രം ആദ്യ ആഴ്​ചയിൽ നേടുന്ന വരുമാനത്തിനേക്കാൾ ഏറെയാണെന്നതാണ്​ കൗതുകം. തെലുങ്കിൽ പിറവിയെടുത്ത്​ ഇന്ത്യയിൽ എല്ലാ ഭാഷകളിലും തരംഗമായ ബാഹുബലിയുടെ ആദ്യ ആഴ്​ച കളക്ഷൻ റെക്കോഡായ 247 കോടിയാണ്​ എൻഡ്​ ഗെയിം തകർത്തത്​. മുമ്പ്​ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൽമാൻ ഖാ​​​െൻറ സുൽതാൻ(229 കോടി) ഇപ്പോൾ മൂന്നാമതായി.

സൽമാ​​​െൻറ തന്നെ ടൈഗർ സിന്ദാ ഹേ(206 കോടി), രൺബീർ കപൂർ-രാജ്​കുമാർ ഹിരാനി ചിത്രം സഞ്​ജു(202 കോടി), ആമിർ ഖാ​​​െൻറ ദങ്കൽ(197 കോടി) എന്നീ ചിത്രങ്ങളാണ്​ പിറകിലുള്ളത്​.

അതേസമയം ഹോളിവുഡിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളായ അവതാർ, ടൈറ്റാനിക്​, സ്റ്റാർ വാർസ്​ എപിസോഡ്​ Vii, അവഞ്ചേഴ്​സ്​ ഇൻഫിനിറ്റി വാർ എന്നിവയെ എൻഡ്​ ഗെയിം മറികടക്കുമോ എന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​.

Tags:    
News Summary - end game breaks indian boxoffice-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.