ബാഫ്ത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ത്രീ ബിൽ ബോർഡ്സ് മികച്ച ചിത്രം

ലണ്ടൻ: 2018ലെ ബാഫ്ത (ബ്രിട്ടീഷ് അക്കാദമി ഒാഫ്  ഫിലിം ആന്‍റ് ടെലിവിഷന്‍ ആർട്ട്സ്) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാർട്ടിൻ മാക് ഡോണന്‍റെ ത്രീ ബിൽ ബോർഡ് ഒൗട്ട് സൈഡ് മിസോരി മികച്ച ചിത്രം. ഇതിനൊപ്പം അഞ്ച് അവാർഡുകളും ചിത്രം നേടി. ഗാരി ഒാൾഡ് മാനാണ് മികച്ച നടൻ. ഡാർക്കെസ്റ്റ് ഹൗറിൽ വിൻസ്റ്റൺ ചർച്ചിലിനെ അവിസ്മരണീയമാക്കിയ പ്രകടനത്തിനാണ് ഗാരിയെ അവാർഡിനർഹനാക്കിയത്.

മികച്ച നടിയായ് ഫ്രാൻസെസ് മക്ഡോർമെന്‍റിനെ തിരഞ്ഞെടുത്തു. ഗാരിയും ഫ്രാൻസെസും നേരത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടിയിരുന്നു. ലണ്ടനിലെ റോബർട്ട് ഹാളിൽ നടന്ന പരിപാടിയിൽ മീട്ടു, ടൈംസ് അപ്പ് ക്യാമ്പയിനുകളുടെ ഭാഗമായി മിക്കവരും കറുത്ത വസ്ത്രമണിഞ്ഞാണ് എത്തിയത്.

പുരസ്കാരങ്ങളുടെ പട്ടിക ചുവടെ:

  • മികച്ച ചിത്രം: ത്രീ ബിൽ ബോർഡ് ഒൗട്ട് സൈഡ് എബ്ലിങ്ങ്, മിസോരി
  • മികച്ച സംവിധായകന്‍: ഗുയിലെർമോ ഡെൽ ടോറോ (ഷേപ്പ് ഒാഫ് വാട്ടർ)
  • മികച്ച നടി: ഫ്രാൻസെസ് മക്ഡോർമന്‍റ് (ത്രീ ബിൽ ബോർഡ് ഒൗട്ട് സൈഡ് എബ്ലിങ്ങ്, മിസോരി)
  • മികച്ച നടൻ: ഗാരി ഒാൾഡ്മാൻ(ഡാർക്കെസ്റ്റ് ഹൗർ)
  • മികച്ച സഹനടി: ആലിസൺ ജാനി( ഐ ടോണിയ)
  • മികച്ച സഹനടൻ: സാം റോക്ക് വെൽ (ത്രീ ബിൽ ബോർഡ് ഒൗട്ട് സൈഡ് എബ്ലിങ്ങ്, മിസോരി)
  • മികച്ച ഛായഗ്രാഹകൻ: റോജർ ഡീക്കിങ്സ് (ബ്ലെയിഡ് റണ്ണർ 2049)
Tags:    
News Summary - BAFTA 2018: Complete List Of Winners- film news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.