കുടിയേറ്റ വിരുദ്ധ  രാഷ്​ട്രീയത്തിന്​ താക്കീതായി ഒാസ്​കർ

ലോസ്​ ആഞ്ചൽസ്​: ‘‘ഞാനൊരു കുടിയേറ്റക്കാരനാണ്​, നമ്മുടെ സിനിമകളും കലയും എല്ലാ അതിർവരമ്പുകളെയും തുടച്ചുനീക്കുന്നു. ലോകം ​ അത്തരം  പ്രവൃത്തികൾ ആവശ്യപ്പെടു​േമ്പാൾ നമ്മളത്​ പൂർവ്വാധികം ശക്​തിയോടെ തുടരണം’’ ^ഗില്ലെർമോ ഡെൽ ടോറോയുടെ വാക്കുകളാണിത്​. ഇത്തവണത്തെ ഒാസ്​കർ പുരസ്​കാരനിർണയ ചടങ്ങിൽ തിളങ്ങിനിന്നത്​ ഗില്ലെർമോ ഡെൽ ടോ​റോ തന്നെയാണ്​. മികച്ച ചി​ത്രത്തിനും സംവിധായകനുമുള്ള പുരസ്​കാരം അടക്കം നാല്​ അവാർഡാണ്​​ അദ്ദേഹം സംവിധാനം ചെയ്​ത ‘ദ ഷേപ്​​ ഒാഫ്​ വാട്ടർ’ ​കരസ്ഥമാക്കിയത്​.

ശീതയുദ്ധകാലത്ത്​ ഉൗമയായ യുവതിയും മനുഷ്യനുമായി രൂപസാദൃശ്യമുള്ള ജലജീവിയും തമ്മിലുള്ള പ്രണയത്തി​​െൻറ കഥ പറയുന്ന ചിത്രം മികച്ച പഞ്ചാത്തലസംഗീതം, ​പ്രൊഡക്​ഷൻ ഡിസൈൻ എന്നിവയിലും അംഗീകാരം നേടി. അവാർഡുകളുമായി മെക്​സികോയിലെ ത​​െൻറ വീട്ടിലേക്കാണ്​ പോവുന്ന​െതന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ കുടിയേറ്റക്കാർക്കെതിരെയുള്ള നിലപാടുകൾക്കും മെക്​സിക്കൻ അതിർത്തിയിൽ വേലികെട്ടാനുള്ള തീരുമാനത്തിനുമെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതായിരുന്നു ഡെൽ ടോറോയുടെ വാക്കുകൾ. കുടി​േയറ്റവും സ്​ത്രീശാക്തീകരണവും ഇത്തവണത്തെ അവാർഡ്​ നിർണയത്തിൽ പ്രധാന വിഷയമായി.

ഹോളിവുഡിലെ മെക്​സിക്കൻ സംവിധായകരുടെ വിജയഗാഥയാണ്​ മറ്റൊരു സവിശേഷത. ലോസ്​ ആഞ്​ജലസിൽ പ്രാദേശികസമയം ഞായറാഴ്​ച രാത്രി നടന്ന 90ാമത്​ അവാർഡ്​ദാന ചടങ്ങിൽ ഹോളിവുഡിലെ വലിയൊരു സാംസ്​കാരിക മാറ്റത്തി​നുള്ള സ്വീകാര്യതയാണ്​  പ്രകടമായത്​. ‘ത്രീ ബിൽബോഡ്​സ്​ ഒൗട്ട്​​സൈഡ്​ എബ്ബിങ്​ മിസൂറി’ എന്ന ചിത്രത്തിലെ പീഡിതയും നിസ്സഹായയുമായ അമ്മയെ അനശ്വരമാക്കിയതിന്​ ഫ്രാൻസസ്​ മക്​ഡൊർമൻറ്​ മികച്ച നടിയായി. ‘ഡാർകെസ്​റ്റ്​ അവറി’ലെ അഭിനയത്തിനാണ്​ ഗാരി ഒാൾഡ്​മാൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്​.

Tags:    
News Summary - Academy Award for Shape of Water-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.