പി.സി ജോർജിനെ വിമർശിച്ച നടി സ്വര ഭാസ്കറിനെ പരിഹസിച്ച് സംവിധായകൻ

ബോളിവുഡ് നടി സ്വര ഭാസ്കറിനെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്ത് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. കന്യാസ്ത്രീക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് സ്വര ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ വിമർശിച്ചാണ് അഗ്നിഹോത്രി രംഗത്തെത്തിയത്. നടിയുടെ പരാതിയെ തുടർന്ന് ട്വിറ്റർർ അധികൃതർ അഗ്നിഹോത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പരാമര്‍ശം പിന്‍വലിച്ച ശേഷമാണ് അക്കൗണ്ട് തിരിച്ചുകിട്ടിയത്.

ലജ്ജാകരവും അരോചകവും. ഇന്ത്യയില്‍ മത, രാഷ്ട്രീയ ഇടങ്ങളില്‍ മാലിന്യം നിറഞ്ഞിരിക്കുന്നുവെന്നായിരുന്നു സ്വരയുടെ ട്വീറ്റ്. അതിന് മറുപടിയായി ലൈംഗിക ചൂഷണങ്ങള്‍ വെളിപ്പെടുത്താന്‍ സ്ത്രീകള്‍ ഉപയോഗിച്ച 'മീ ടൂ' ഹാഷ് ടാഗ് പരാമര്‍ശിച്ചാണ് വിവേക് സ്വരയെയും കന്യാസ്ത്രീയെയും അധിക്ഷേപിച്ചത്.

പിന്നാലെ മറുപടിയുമായി സ്വരയുമെത്തി. 'നിങ്ങള്‍ക്കിഷ്ടമില്ലാത്ത സ്ത്രീയെ പരസ്യമായി അപമാനിക്കാന്‍ ബലാത്സംഗത്തെ അതിജീവിച്ചവളുടെ മാനസികാഘാതത്തെ പരിഹസിക്കുകയാണ്. ബുദ്ധിസ്ഥിരതയുള്ളപ്പോള്‍ ഒന്ന് ചിന്തിക്കുക. അല്ലെങ്കില്‍ ബുദ്ധിഭ്രമം വരും. എത്ര തരം താണ പരാമര്‍ശമാണിതെന്നുമായിരുന്നു സ്വരയുടെ മറുപടി.

ഗുസാരിഷ്, തനു വെഡ്സ് മനു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് നടി സ്വരാ ഭാസ്കർ. ചോക്ലേറ്റ്, ഹേറ്റ് സ്റ്റേറി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണു വിവേക് അഗ്നിഹോത്രി.

Tags:    
News Summary - Swara Bhaskar Hammers Vivek Agnihotri-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.