മരിക്കുന്നതിന് തൊട്ടുമുൻപ് സുശാന്ത് ഗൂഗിളിൽ തെരഞ്ഞത് തന്‍റെ പേരും വേദനയറിയാതെ മരിക്കാനുള്ള വഴികളും

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത് മരിക്കുന്നതിന് മുൻപ് ഗൂഗിളിൽ തെരഞ്ഞത് തന്‍റെ പേരും വേദനയറിയാതെ മരിക്കാനുള്ള വഴികളുമാണെന്ന് രേഖകൾ. ഇദ്ദേഹം മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഏറ്റവും കൂടുതൽ തെരഞ്ഞത് തന്‍റെ തന്നെ പേരാണ്. വേദനയറിയാതെ മരിക്കുന്നതിനുള്ള വഴികളും ഇ്ദദേഹം അന്വേഷിച്ചു. പിന്നീട് ഏറ്റവും കൂടുതല്‍ തെരഞ്ഞത് മുന്‍ മാനേജര്‍ ദിഷ സാലിയാനെക്കുറിച്ച്. മനോരോഗത്തെക്കുറിച്ചുള്ള വിവരങ്ങളും സുശാന്ത് തെരഞ്ഞുവെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൊബൈൽ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നുമുള്ള വിവരങ്ങൾ ഉദ്ധരിച്ചുകൊണ്ട് പൊലീസാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

സുശാന്തിനു ബൈപോളാര്‍ ഡിസോഡര്‍ എന്ന രോഗാവസ്ഥയുണ്ടായിരുന്നു. ഇതിന് ഇദ്ദേഹം ചികിത്സ തേടിയിരുന്നതായും പൊലീസ് അറിയിച്ചു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിന് മരണത്തിൽ പങ്കുള്ളതായി പറയുന്നില്ല.

ജൂണ്‍14നാണ് സുശാന്ത് മരിച്ചത്. സുശാന്തിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. എല്ലാ പണകൈമാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. ജി.എസ്.ടിക്കു വേണ്ടിയാണ് ഏറ്റവും കൂടുതൽ തുക നലകിയത്. 2.8 കോടി രൂപ.

ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി സുശാന്ത് ഭയപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ അറിയാനാകാം ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതെന്നു പൊലീസ് കരുതുന്നു. സുശാന്തിന്റെ മരണത്തിന് ഒരാഴ്ച മുമ്പ് ജൂണ്‍ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തില്‍നിന്നു വീണു മരിച്ച നിലയിലാണു ദിഷയെ കണ്ടെത്തിയത്. നടന്‍റെ കാമുകിയും ആരോപണവിധേയയുമായ റിയ ചക്രവര്‍ത്തിയുടെ മാനേജരായും ദിഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ മരണങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നാണ് മുംബൈ പൊലീസ് പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.