‘31 ഒക്ടോബര്‍’ സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തിന് ശേഷമുള്ള സംഭവങ്ങള്‍ വിവരിക്കുന്ന ‘31 ഒക്ടോബര്‍’ എന്ന ബോളിവുഡ് സിനിമക്ക് ആക്ഷേപകരമായ രംഗങ്ങള്‍ ഒഴിവാക്കി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി സെന്‍സര്‍ ബോര്‍ഡ്.

‘രാജ്യത്തെ പഴക്കംചെന്ന രാഷ്ട്രീയ പാര്‍ട്ടി’യുടെ ആശയങ്ങള്‍ക്കെതിരാണ് സിനിമയെന്നാരോപിച്ച് അജയ് കത്ര സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് ഡല്‍ഹി ഹൈകോടതിയില്‍ സെന്‍സര്‍ ബോര്‍ഡ് ഇക്കാര്യം പറഞ്ഞത്. ചീഫ് ജസ്റ്റിസ് ജി. രോഹിണിയും ജസ്റ്റിസ് സംഗീത സെഗാളും കേസ് വിധിപറയാന്‍ മാറ്റി. സോഹ അലി ഖാനും വീര്‍ ദാസും മുഖ്യവേഷങ്ങളിലത്തെുന്ന ‘31 ഒക്ടോബര്‍’ നാളെയാണ് റിലിസ് ചെയ്യുന്നത്.

റിലീസിങ് തടയണമെന്നായിരുന്നു ഹരജിക്കാരന്‍െറ ആവശ്യം. കഴിഞ്ഞ വര്‍ഷം ജൂണില്‍ സിനിമ സെന്‍സറിങ്ങിന് പരിഗണിച്ചപ്പോള്‍ ചില രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍മാതാക്കളോട് പറഞ്ഞിരുന്നതായും അത്തരം രംഗങ്ങള്‍ മുറിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.

Tags:    
News Summary - Soha Ali Khan film 31st October get censor certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.