ബോളിവുഡിൽ പീഡനങ്ങളില്ല; എല്ലാം ഉഭയകക്ഷി സമ്മതത്തോടെയെന്ന്​ ശിൽപ ഷിൻഡെ

മുംബൈ: ചരിത്രമായ മീടൂ കാമ്പയിനെതിരെ വിവാദ പ്രസ്​താവനയുമായി പ്രശസ്​ത സീരിയൽ താരം ശിൽപ ഷിൻഡെ. ബോളിവുഡിൽ പീഡനങ്ങളില്ലെന്നും എല്ലാം ഉഭയകക്ഷി സമ്മതത്തോടെയുള്ള സംഭവങ്ങളാണെന്നുമാണ്​​ ശിൽപ ഷിൻഡെ സ്വകാര്യ ചാനലിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്​. ശിൽപയുടെ പ്രതികരണം ബോളിവുഡിൽ വൻ വിവാദത്തിനാണ്​ തിരികൊളുത്തിയിരിക്കുന്നത്​. മുൻ ബിഗ്​ബോസ്​ ജേതാവ്​ കൂടിയാണ്​ ശിൽപ.

‘നിങ്ങൾക്കെന്നാണ്​ മോശമായ അനുഭവം ഇൻഡസ്​ട്രിയിൽ നിന്നും ഉണ്ടായത്​, അന്ന്​ തന്നെ പ്രതികരിക്കണമായിരുന്നു. കാലങ്ങൾ കഴിഞ്ഞ്​ അതിനെ കുറിച്ച്​ ഒച്ചവെക്കുന്നത്​ കൊണ്ട്​ യാതൊരു കാര്യവുമില്ല. ആരും നിങ്ങളുടെ ഭാഗം കേൾക്കില്ല. വിവാദം മാത്രമേ ഉണ്ടാവുകയുള്ളൂ. പീഡനം നേരിട്ട സമയത്ത്​ തന്നെ പ്രതികരിക്കുന്നതിന്​ ആത്മബലം വേണമെന്നും അവർ പറഞ്ഞു.

ബോളിവുഡ്​ സിനിമാ മേഖല മോശമല്ല, അതേസമയം അത്ര നല്ലതുമല്ല. എല്ലാ തൊഴിലിടങ്ങളിലും ഇത്തരം പ്രശ്​നങ്ങൾ നടക്കുന്നുണ്ട്​. എന്തിനാണ് എല്ലാവരും ചേർന്ന്​​ ബോളിവുഡ്​ ഇൻഡസ്​ട്രിയുടെ പേര്​ ഇങ്ങനെ കളങ്കപ്പെടുത്തുന്നത്​ എന്നറിയില്ല. ഇവിടെയുള്ള എല്ലാവരും മോശം എന്നാണോ...?​ ഒരിക്കലുമല്ല... ഇതെല്ലാം ‘നിങ്ങ​ളോട്​ ഒരാൾ എങ്ങനെയാണോ പെരുമാറുന്നത്​ അതിനോട്​ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്​ എന്നതിന്​ അനുസരിച്ചിരിക്കും.

ബോളിവുഡിൽ ലൈംഗിക അതിക്രമം ഇല്ലെന്ന്​ ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്​. ഒന്നും നിർബന്ധിതമായി നടക്കുന്നില്ല. എല്ലാം പരസ്​പര സമ്മതത്തോടുകൂടിയാണ്​. നിങ്ങൾ തയാറല്ലെങ്കിൽ അവിടെ നിന്ന്​ മാറി നിന്നാൽ പോരെ -ഷിൽപ കൂട്ടിച്ചേർത്തു.

ഹോളിവുഡിൽ തുടക്കമിട്ട മീടൂ കാമ്പയിൽ തനുശ്രീ ദത്തയുടെ ആരോപണങ്ങളോടെയാണ്​ ബോളിവുഡിൽ ചൂടുപിടിക്കുന്നത്​. ​ശേഷം മുൻനിര സംവിധായകരുടെയും നടൻമാരുടെയും പേരിൽ നിരവധി ആരോപണങ്ങളാണ്​ ഉയരുന്നത്​. പ്രശസ്​ത സംവിധായകൻമാരായ സുഭാഷ്​ കപൂർ, സാജിദ്​ ഖാൻ എന്നിവരാണ്​ ഏറ്റവും ഒടുവിൽ പീഡനാരോപണങ്ങളിൽ പെട്ടിരിക്കുന്നത്​.

ശിൽപയുടെ വിവാദ പ്രതികരണത്തിന്​ നടിമാരുടെ ഭാഗത്ത്​ നിന്നുമുള്ള മറുപടികൾക്ക്​ കാത്തിരിക്കുകയാണ്​ സമൂഹ മാധ്യമങ്ങൾ.

Tags:    
News Summary - Shilpa Shinde rubbishes MeToo movement-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.