കാബിലും ​റയീസും പാകിസ്​താനിൽ റിലീസ്​ ചെയ്യും

കറാച്ചി: നാല്​ മാസത്തെ ഇന്ത്യൻ സിനിമ വിലക്കിന്​ ശേഷം ഷാരൂഖ്​ ഖാൻ ചിത്രം റയീസും ഹൃതിക്​ റോഷൻ ചിത്രം കാബിലും പാകിസ്​താനിൽ റിലീസ്​ ചെയ്യുമെന്ന്​ റിപ്പോർട്ട്​. ഇന്ത്യയും പാകിസ്​താനും തമ്മിൽ പ്രശ്​നങ്ങളുണ്ടയതിനെ തുടർന്നാണ്​ പാകിസ്​താനിൽ ബോളിവുഡ്​ സിനിമകൾക്ക്​ വിലക്ക്​ വന്നത്​.

ഇന്ത്യ നടത്തിയ മിന്നലാക്രമണവും പഞ്ചാബിൽ നടന്ന ഉറി ഭീകരാക്രമണവുമാണ്​ ഇന്ത്യയും പാകിസ്​താനും തമ്മിൽ പ്രശ്​നങ്ങൾ ഉടലെടുക്കുന്നതിനും ബോളിവുഡ്​ സിനിമകളുടെ വിലക്കിനും കാരണമായത്​. വിലക്കിനെ തുടർന്ന പല നിർമാതാക്കളും തങ്ങളുടെ സിനിമകളിൽ പാകിസ്​താൻ താരങ്ങളെ അഭിനയിപ്പിക്കുന്നത്​ നിർത്തിയിരുന്നു.

ബോളിവുഡ്​ സിനിമകൾ പ്രദർശിപ്പിക്കാതിരുന്നത്​ മൂലം വൻനഷ്​ടമുണ്ടാവുകയും പ്രശ്​നത്തിൽ ഇടപെടണമെന്ന്​ പാകിസ്​താനിലെ തിയേറ്റർ ഉടമകൾ പാക്​ സർക്കാറിനോട്​ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട്​ വിഷയത്തെ കുറിച്ച്​ പഠിക്കാനായി സർക്കാർ സമിതിയെ നിയോഗിക്കുകയായിരുന്നു. നിരോധനം നീക്കണം എന്നതാണ്​​ സമിതിയുടെ ശിപാർശയെന്ന വാർത്തകളാണ്​ പുറത്ത്​ വരുന്നത്​. അങ്ങ​നെയെങ്കിൽ ഷാരൂഖ്​ ചിത്രം റയീസും കാബിലും പാകിസ്​താനിൽ റിലീസ്​ ചെയ്യും.

Tags:    
News Summary - Shahrukh Khan’s Raees, Hrithik Roshan’s Kaabil: After 4-mth gap, Pakistan may screen Indian films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.