ചിത്രത്തിന്‍റെ റിലീസ് പോസ്റ്റർ

ഷാജി പാപ്പനും പിള്ളേരും എത്തുന്നു... ആട് -3 റിലീസ് തീയതി പുറത്ത്

റംസാനും അവധിക്കാലവും ആഘോഷമാക്കാൻ ആട് 3 തിയറ്ററുകളിലേക്ക്. പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ അശാന്തിയുടെ നിഴലിലായതിനാൽ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് മാറ്റണമോ എന്ന ആശങ്ക നിലനിന്നിരുന്നു, എന്നാൽ പിന്നീട് ഗൾഫ് ജീവിതം സാധാരണ സ്ഥിതിയിലാണെന്നു മനസ്സിലാക്കിയതിനാൽ നേരത്തേ നിശ്ചയിച്ച പ്രകാരം മാർച്ച് 19ന് തന്നെ റിലീസ് തീരുമാനിക്കുകയായിരുന്നു എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നിരവധി വമ്പൻ ചിത്രങ്ങളാണ് ആട് 3യുടെ തൊട്ടു പിന്നാലെ പ്രദർശനത്തിനായി തയ്യാറെടുക്കുന്നത്.

പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ആട് 3ന്റെ കഥ പറയുന്നതെന്നും ട്രെയിലർ കാണിച്ചു തരുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

127 ദിവസങ്ങൾ നീണ്ടുതിന്ന ചിത്രീകരണത്തിനുശേഷമാണ് ആട് 3 റിലീസിനൊരുങ്ങുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം 50 കോടിയോളം മുതൽമുടക്കിലാണ് തിയറ്ററിൽ എത്തുന്നത്. പാലക്കാട് ജില്ലയിലെ മലമ്പുഴ, വാളയാർ, ചിറ്റൂർ, തിരുച്ചെന്തൂർ. ഇടുക്കി, തൊടുപുഴ, വാഗമൺ, ഗോപിച്ചെട്ടിപ്പാളയം തുടങ്ങിയ നിരവധി സ്ഥലങ്ങലിൽ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.

Tags:    
News Summary - Shaji Pappan and his piller are coming, Aadu-3 release date out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.