ഞാൻ വിവേചനം അനുഭവിച്ചത് പാകിസ്താനി ആയതിനാൽ മാത്രം- സബ ഖമർ

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പാകിസ്താനികൾ  വിവേചനം നേരിടുന്നുവെന്ന് പാകിസ്താൻ നടിയായ സബ ഖമർ. പാകിസ്താനി പാസ്പോർട്ടുള്ളവർ  വിമാനത്താവളങ്ങളിൽ അനുഭവിക്കുന്ന അപമാനത്തെക്കുറിച്ച് കണ്ണീരോടെയാണ് നടി സംസാരിച്ചത്. ട്വിറ്ററിലാണ് തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് സബ വിവരിച്ചത്.

49 മിനിറ്റ് നീണ്ടുനിൽക്കുന്ന നടിയുടെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. "പാകിസ്താൻ പലതുമാണെന്ന് പറഞ്ഞ് നാം അഭിമാനം കൊള്ളാറുണ്ട്. എന്നാൽ രാജ്യത്തിന് പുറത്തുപോകുമ്പോഴുള്ള അവസ്ഥയെക്കുറിച്ച് എനിക്ക് പറയാൻ പോലും കഴിയുന്നില്ല. ജോർജിയയുടെ തലസ്ഥാനമായ തിബ്സിലിയിൽ ഷൂട്ടിങ്ങിനെത്തിയപ്പോൾ വളരെ മോശം അനുഭവമാണുണ്ടായത്. എന്നോടൊപ്പമുള്ള ഇർഫാൻ ഖാനടക്കമുള്ള ഇന്ത്യൻ ക്രൂ മുഴുവൻ ചെക്ക് ഔട്ട് ചെയ്തിട്ടും എന്നെ മാത്രം വിട്ടില്ല. പാകിസ്താനി പാസ്പോർട്ടാണ് എനിക്കുണ്ടായിരുന്നത് എന്നായിരുന്നു കാരണം. എന്നെ കുറേ നേരം ചോദ്യം ചെയ്തു. പിന്നീട് അഭിമുഖവും നടത്തിയ ശേഷമേ പോകാൻ അനുവദിച്ചുള്ളൂ."

നാം എവിടെയാണെന്നും നമ്മുടെ രാജ്യത്തിന്‍റെ സ്ഥാനം എവിടെയാണെന്നും അന്നാണ് എനിക്ക് മനസ്സിലായത് എന്ന് പറഞ്ഞുകൊണ്ടാണ് നടി വിഡിയോ അവസാനിപ്പിക്കുന്നത്.

2017ൽ പുറത്തിറങ്ങിയ ഹിന്ദി മീഡിയം എന്ന സിനിമയിലെ നായികയാണ് സബ. ഇർഫാൻ ഖാൻ നായകനായ ചിത്രം കഴിഞ്ഞ വർഷത്തെ ബോക്സ് ഓപിസ് ചിത്രങ്ങളിൽ ഒന്നായിരുന്നു.

Tags:    
News Summary - Saba Qamar gets emotional as she recalls humiliating experience at international airport-Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.