റയീസിന്‍റെ ട്രെെലർ 7ന്

ഷാറുഖ് ഖാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'റയീസ്' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.   ട്രെയിലർ ഡിസംബർ ഏഴിനാണ് പുറത്തിറക്കുക. ട്രെയിലർ റിലീസ് സമയത്ത് യുഎഫ്ഒ സംവിധാനം വഴി ലൈവ് ആയി ഷാരൂഖ് ഖാനോട് സംവദിക്കാൻ ചില തിയറ്ററുകളിൽ അവസരമൊരുക്കും. എല്ലാ യുഎഫ്ഒ സ്ക്രീന്‍ വഴിയും തത്സമയം ട്രെയിലർ പ്രദർശിപ്പിക്കുന്നുണ്ട്.

പരുക്കന്‍ ഗെറ്റപ്പില്‍ ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മദ്യരാജാവ് ആയാണ് അദ്ദേഹം എത്തുന്നത്. രാഹുല്‍ ദൊലാകിയ ആണ് സംവിധാനം. 1980കളിലെ ഗുജറാത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥപറയുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും ചിത്രത്തിലുണ്ട്. 

Tags:    
News Summary - Raees Watch Trailer on 7 Dec

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.