ഷാരൂഖ്​ ചിത്രം 'റയീസ്​' പാകിസ്​താനിൽ നിരോധിച്ചു

ഇസ്​ലാമാബാദ്​: ബോളിവുഡ്​ താരം ഷാരൂഖ്​ ഖാനും പാക്​ നടി മാഹിറ ഖാനും മുഖ്യ വേഷത്തിലെത്തിയ ​'റയീസ്​'​ പാകിസ്​താനിൽ നിരോധിച്ചു. മുസ്​ലിംകളെ മോശമായി​ ചിത്രീകരിക്കുന്നെന്ന്​ ആരോപിച്ചാണ്​ കഴിഞ്ഞ ദിവസം മുതൽ നിരോധനമേർപ്പെടുത്തിയത്​. 'റയീസ്​'​ പാകിസ്​താനിൽ പ്രദർ​ശിപ്പിച്ച്​ ഒരാഴ്​ച തികഞ്ഞ​പ്പോ​ഴേക്കും വലിയ കളക്ഷൻ നേടിയിരുന്നു.

പാക്​ സെൻട്രൽ സെൻസർ ബോർഡ്​ ആണ്​ സിനിമ പ്രദർശിപ്പിക്കാൻ അനുമതി ​െചയ്യേണ്ടെന്ന്​ തീരുമാനിച്ചത്​. സിനിമ ഇസ്​ലാമി​നെ തെറ്റായി ചിത്രീകരിക്കുകയും മുസ്​ലിംകളെ ക്രിമിനലുകളും ഭീകരവാദികളുമാക്കി കാണിക്കുന്നതായും​​ സെൻസർ ബോർഡ്​ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ നടത്തിയ മിന്നലാക്രമണവും പഞ്ചാബിലെ ഉറി ഭീകരാക്രമണവും ഇന്ത്യ–പാക്​ ബന്ധം വഷളാക്കുകയും പാക്​ താരങ്ങളെ ഇന്ത്യയിൽ നിന്ന്​ വിലക്കണമെന്ന്​ തീവ്ര സംഘടനകൾ ആവശ്യപ്പെടുകയും​ ചെയ്​തു. തുടർന്ന്​ പല നിർമാതാക്കളും തങ്ങളുടെ സിനിമകളിൽ പാക്​ താരങ്ങളെ അഭിനയിപ്പിക്കുന്നത്​ നിർത്തിയിരുന്നു. പിന്നാലെ ഇന്ത്യൻ സിനിമകൾ പാകിസ്​താനിൽ വിലക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

 

 

 

 

 

Tags:    
News Summary - Raees banned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.