പാക്​ നടി മാഹിറാ ഖാൻ വിവാദത്തിൽ

ന്യൂഡൽഹി: ഷാരൂഖ്​ഖാൻറെ 'റഇൗസിലെ' നായികയും പാക്​ നടിയുമായ മാഹിറാ ഖാ​െൻറ ഇന്ത്യാവിരുദ്ധ പരാമർശം വിവാദത്തിൽ. പാകിസ്താനിലെ​ടെലിവിഷൻ അഭിമുഖത്തിലാണ് മാഹിറ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയത്.

പാകിസ്​താനികൾ ഒരിക്കലും ഇന്ത്യക്കാരിൽ നിന്നും പ്രചോദനം ഉൾക്കൊള്ളരുതെന്നും നാം ബോളിവുഡുകാരല്ലെന്നുമാണ്​ മാഹിറാ പാക്​ ഹാസ്യതാരം ഉമർ ശരീഫിനോട്​പറഞ്ഞത്​.  

സെപ്​തംബർ 18ന്​ നടന്ന ഉറി അക്രമണ പശ്ചാത്തലത്തിൽ ഇന്ത്യാ– പാക്​ ബന്ധം ഉലയുകയും പാക് അഭിനേതാക്കൾ ബോളിവുഡിൽ അഭിനയിക്കുന്നതിരെ മഹാരാഷ്​ട്ര നവനിർമാൺ സേന ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

മാഹിറ അഭിനയിക്കുന്ന റഇൗസിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഷാരൂഖ്​ എം.എൻ.എസിനെ സഹായം തേടുകയും ഇനിമുതൽ പാക്​ നടിമാരെ അഭിനയിപ്പിക്കില്ലെന്ന്​ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ്​ എം.എൻ.എസ്​ പ്രതിഷേധത്തിൽ നിന്ന്​ പിൻവാങ്ങിയത്​.

Tags:    
News Summary - Raees actor Mahira Khan: Pakistanis shouldn't be inspired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.