സ്വാധീനമുള്ള 100 വനിതകളുടെ ബി.ബി.സി പട്ടികയിൽ നവാസുദ്ദീൻ സിദ്ധിഖിയുടെ മാതാവും

ന്യൂഡൽഹി: 2017ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയുടെ മാതാവും. ബി.ബി.സി പട്ടികയിലാണ് സിദ്ധിഖിയുടെ മാതാവ്​ മെഹറുന്നീസ സിദ്ധിഖി ഇടംപിടിച്ചത്. അമ്മക്കൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ്​ താരം ഇൗ സന്തോഷ വാർത്ത അറിയിച്ചത്​. 

ഒരു ചെറിയ ഗ്രാമത്തിലെ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും എല്ലാ തടസങ്ങളെയും അതിജീവിക്കാൻ ധൈര്യം കാണിച്ച വ്യക്തിയാണ്​ ത​​െൻറ അമ്മയെന്ന്​ സിദ്ധിഖി ട്വിറ്ററിൽ കുറിച്ചു.  

 ഇന്ത്യൻ വനിതാ ക്രിക്കറ്റ്​ ക്യാപ്​റ്റൻ മിതാലി രാജ്​, സംരംഭകയും വിദ്യാഭ്യാസ വിചക്ഷണയുമായ ഡോ.  ഉർവ്വശി സാഹ്​നി, ബിസിനസ് അനലിസ്റ്റ് നിത്യ തുമ്മാല​ച്ചെട്ടി എന്നിവരാണ്​ പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ വനിതകള്‍.

1999ല്‍ അമീര്‍ ഖാന്‍ നായകനായ സര്‍ഫറോഷ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയ നവാസുദ്ദീന്‍ സിദ്ദിഖി നിരവധി പുരസ്​കാരങ്ങൾ സ്വന്തമാക്കി. 

Tags:    
News Summary - Nawazuddin Siddiqui's Mother Mehroonisa Is One Of BBC's 100 Most Influential Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.