??? ????? ??????????????? ??????? ?????? ?????

വിദ്വേഷം പ്രചരിപ്പി​ച്ചെന്ന്​; കങ്കണ റണാവത്തിന്‍റെ സഹോദരിയുടെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടി

മുംബൈ: കങ്കണ റണാവത്തി​​െൻറ സഹോദരി രംഗോളി ചന്ദലി​​െൻറ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പ​െൻറ്​ ചെയ്തു. മൊറാദാബാദ് കല ്ലേറ് സംഭവത്തില്‍ വിദ്വേഷകരമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ട്വിറ്റര്‍ അക്ക ൗണ്ട് സസ്‌പ​െൻറ്​ ചെയ്തത്.

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കോവിഡ് പരിശോധനക്ക് പോയ ഡോക്ടര്‍മരുടെയും പൊലീസ ുകാരുടെയും നേര്‍ക്ക് പ്രദേശത്തുള്ള ചില ആള്‍ക്കാര്‍ കല്ലെറിഞ്ഞിരുന്നു.
സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. സംഭവത്തിൽ ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച്​ പോസ്​റ്റിട്ടു എന്നാണ്​ ആരോപണം.

ചലച്ചിത്ര സംവിധായക റീമ കഗ്തി, നടി കുബ്ര സെയ്ത്, ജുവല്ലറി ഡിസൈനർ ഫറാഖാൻ അലി തുടങ്ങി നിരവധി പേർ ഇവർക്കെതിരെ പരാതി പറഞ്ഞ്​ പരസ്യമായി രംഗത്തെത്തുകയും ട്വിറ്ററിൽ റിപ്പോർട്ട്​ ചെയ്യുകയും ചെയ്​തിരുന്നു. ഇതേ തുടർന്നാണ്​ നടപടി.

രണ്ടു വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം ഉണ്ടാക്കുന്ന രംഗോളിയുടെ ട്വീറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ചലച്ചിത്ര സംവിധായക റീമ കഗ്തി മുംബൈ പൊലീസിനോട് ആവശ്യപ്പെട്ട്​ ട്വീറ്റ്​ ചെയ്​തു.

തൊട്ടുപിന്നാലെ നടി കുബ്ര സെയ്ത് റീമയുടെ ട്വീറ്റ് പങ്കുവെക്കുകയും രംഗോളിയെ ബ്ലോക്ക് ചെയ്തതായും അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്തതായും പറഞ്ഞു. "ഇത്തരത്തിൽ വിദ്വേഷം വളര്‍ത്തുന്നത് നിരുത്തരവാദപരമാണ്. ദയവായി അത് പരിശോധിച്ച് ആവശ്യമായ നടപടി കൈക്കൊള്ളുക" അവര്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു.

അതേസമയം, തെളിവില്ലാതെ ഒന്നും പറഞ്ഞിട്ടില്ലെന്നും ട്വിറ്റർ അക്കൗണ്ട്​ അവസാനിപ്പിക്കുകയാണെങ്കിൽ യൂട്യൂബ്​ ചാനലിനെ ആശ്രയിക്കുമെന്നും ശുഭദിനം നേരാൻ മാത്രമായി അക്കൗണ്ട്​ ആവശ്യമില്ലെന്നും രംഗോളി ചന്ദൽ പ്രതികരിച്ചു.

നടി കങ്കണ റണാവത്തി​​െൻറ മാനേജർ കൂടിയാണ്​ സഹോദരി രംഗോളി ചന്ദൽ. ലോക് ഡൗണിനെ തുടർന്ന് മണാലിയിലെ വീട്ടിലാണ്​ ഇരുവരും ഇപ്പോഴുള്ളത്​.

Tags:    
News Summary - Kangana Ranaut's Sister Rangoli Chandel's Twitter Account Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.