ന്യൂഡൽഹി: ശ്രീദേവിയുടെ ഭൗതിക ശരീരം ദഹിപ്പിച്ചതിന് ശേഷം അവരുടെ ട്വിറ്റർ പേജിൽ ഭർത്താവ് ബോണികപൂറിെൻറ സന്ദേശം. ശ്രീദേവിയുടെ വിയോഗത്തിെൻറ ദു:ഖം തരണം ചെയ്യുന്നതിൽ തെൻറയും കുടുംബത്തിെൻറയും സ്വകാര്യതയെ മാനിക്കണമെന്ന് ബോണി കപൂർ ശ്രീദേവിയുടെ പേജിൽ ട്വീറ്റ് ചെയ്തു.
ഭാര്യയെയും സുഹൃത്തിനെയും തെൻറ രണ്ട് കുട്ടികളുടെ അമ്മയെയുമാണ് നഷ്ടമായത്. അവളെ ചുറ്റിയായിരുന്നു തങ്ങളുടെ ലോകമെന്നും വാക്കുകൾകൊണ്ട് വിവരിക്കാനാവാത്ത ദു:ഖത്തിലൂടെയാണ് കടന്ന് പോവുന്നതെന്നും സന്ദേശത്തിൽ ബോണി കപൂർ പറയുന്നു. അഭിനേത്രിയായ ശ്രീദേവിയുടെ ജീവിതത്തിൽ ഒരു തിരശീലയുടെ മറ ഇല്ല. വെള്ളിത്തിരയിൽ അവർ മിന്നിത്തിളങ്ങി കൊണ്ടിരിക്കുമെന്നും ശ്രീയില്ലാത്ത ഇൗ ലോകത്ത് മക്കളുമായി ജീവിതം മുന്നോട്ട് നീക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ബോണി ട്വീറ്റ് ചെയ്തു.
ഇൗ സാഹചര്യത്തിൽ കൂടെ നിന്ന കുടുംബത്തിനും സുഹൃുത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പം എണ്ണിയാൽ തീരാത്ത ശ്രീദേവിയുടെ ആരാധകർക്കും കൃതജ്ഞത അറിയിക്കുന്നതായും ബോണി കൂട്ടിച്ചേർത്തു. മുൻ ഭാര്യയിലെ മക്കളായ അർജുൻ കപൂർ, അൻശുല എന്നിവരുടെ സാമീപ്യം തനിക്കും മക്കളായ ഖുശി, ജാൻവി എന്നിവർക്കും വലിയ അനുഗ്രഹമായെന്നും ബോണി ട്വീറ്റ് ചെയ്തു.
ലോകത്തിന് ശ്രീദേവി നിലാവായിരുന്നു, പ്രതിഭാധനയായ നടി. പക്ഷെ തനിക്ക് സുഹൃത്തും ജീവിത പങ്കാളിയുമാണെന്നും തെൻറ കുഞ്ഞുങ്ങളുടെ അമ്മയും അവരുടെ എല്ലാമെല്ലാമാണെന്നും ബോണി പറഞ്ഞു. സഹിക്കാനാവാത്ത ഇൗ നഷ്ടം നേരിടാൻ തെൻറ കുടുംബം ശ്രമിക്കുന്നുണ്ടെന്നും ബോണി കപൂർ ട്വിറ്ററിലൂടെ അറിയിച്ചു.
— SRIDEVI BONEY KAPOOR (@SrideviBKapoor) February 28, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.