ഹിന്ദി സിനിമകള്‍ക്ക് ഇനി ഹിന്ദിയില്‍ ക്രെഡിറ്റ്‌സ് നല്‍കണം

ഹിന്ദി സിനിമകള്‍ക്ക് ഇനിമുതൽ ഹിന്ദിയില്‍ തന്നെ ക്രെഡിറ്റ്‌സ് നല്‍കണമെന്ന്​ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തി​​​െൻറ ഉത്തരവ്​. ഇംഗ്ലീഷ് അറിയാത്ത ആളുകള്‍ക്കും സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനാണ്​ പുതിയ നടപടിയെന്നും​ കേന്ദ്ര സർക്കാർ. ഒരു മാസത്തിനുള്ളില്‍ ഹിന്ദി ക്രെഡിറ്റ്‌സ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാറി​െൻ നീക്കത്തോട് സിനിമാ മേഖലയില്‍ നിന്നുള്ളവർക്ക്​ സമ്മിശ്ര പ്രതികരണമാണ്​.

ഉത്തരവുമായി ബന്ധപ്പെട്ട്​ മന്ത്രാലയം ബോളിവുഡ് സംവിധായകര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ദ്വിഭാഷയില്‍ ടൈറ്റില്‍ നല്‍കാമെന്നും കത്തില്‍ പറയുന്നുണ്ട്. ഒട്ടുമിക്ക ബോളിവുഡ് സിനിമകൾക്കും ക്രെഡിറ്റ്‌സ് എഴുതി കാണിക്കുന്നത് ഇംഗ്ലീഷിലാണ്. ഈ ഭാഷ അറിയാത്ത സാധാരണക്കാര്‍ക്ക് ഇതൊരു ബുദ്ധിമുട്ടാണെന്ന് മന്ത്രാലയം വിലയിരുത്തി.

ഫ്രഞ്ച്, ചൈനീസ് സിനിമകള്‍ക്ക് ടൈറ്റില്‍ ക്രെഡിറ്റ്‌സ് അവരുടെ ഭാഷയിലാണെന്നിരിക്കെ ഹിന്ദി സിനിമകള്‍ക്ക് മാത്രം എന്തിനാണ് ഇംഗ്ലീഷ് എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. സിനിമയുടെ ക്രെഡിറ്റ്‌സ് ശ്രദ്ധിക്കുന്ന ആളുകള്‍ വളരെ കുറവാണെന്നാണ് മറുപക്ഷത്തി​​​െൻറ വാദം. നിര്‍മാതാക്കളുടെ ചെലവ് വര്‍ധിപ്പിക്കും എന്നല്ലാതെ ഇത് കൊണ്ട് മറ്റ് പ്രയോജനം ഒന്നും ഉണ്ടാകില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പഹ്‌ലജ് നിഹ്‌ലാനിയുടെ നിരീക്ഷണം.

Tags:    
News Summary - the credits should be in hindi for hindi movie- movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.