പാക്​ നടൻമാരുള്ള കരൺ ജോഹർ ചിത്രത്തിന് ​തിയറ്റർ ഉടമകളുടെ പ്രദർശന വിലക്ക്​

മുംബൈ: ഉറിയിൽ പാക്​ ഭീകരർ നടത്തിയ ആക്രമണത്തി​െൻറ പശ്ചാത്തലത്തിൽ പാക്​ നടീനടൻമാരെ ബഹിഷ്​കരിക്കാനുള്ള തീരുമാനം സംവിധായകർക്ക്​ തിരിച്ചടിയാകുന്നു. പാക്​ നടൻ ഫവാദ്​ ഖാൻ അഭിനയിച്ച കരൺ ജോഹർ ചിത്രം 'യേ ദിൽ ഹേ മുഷ്കിൽ’ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന്​ തിയേറ്റർ ഉടമകൾ അറിയിച്ചതോടെ വെട്ടിലായിരിക്കുകയാണ്​ സംവിധായകർ. ദീപാവലി റിലീസായ ചിത്രം പൊതുജന വികാരം മാനിച്ച്​ പ്രദർശിപ്പിക്കാൻ  അനുവദിക്കില്ലെന്നാണ്​ ചില തിയറ്റർ ഉടമകൾ അറിയിച്ചിരിക്കുന്നത്​. രാജ്യസ്നേഹ വികാരം കണക്കിലെടുത്ത്​

പാക് നടീനടൻമാർ അഭിനയിച്ച സിനിമകൾ മഹാരാഷ്​ട്ര, ഗുജറാത്ത്​,കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനമാണ്​ ഉണ്ടായിരിക്കുന്നതെന്ന്​ സിനിമാ ഒാണേഴ്​സ്​ അസോസിയേഷൻ അധ്യക്ഷൻ നിതിൻ ദാട്ടർ യോഗത്തിനു ശേഷം വ്യക്തമാക്കി. അതേസമയം, ചിത്രങ്ങൾക്ക്​ പ്രദർശന നിരോധം ഏർപ്പെടുത്തില്ലെന്ന്​ സെൻസർ ബോർഡ്​ ചെയർമാനും സിനിമാ ഒണേഴ്​സ്​ ആൻറ്​ എക്​സിബിറ്റേഴ്​സ്​ അസോസിയേഷൻ അംഗവുമായ പഹ്​ലജ്​ നിഹ്​ലാനി പറഞ്ഞു.
 
ഷാരൂഖ് ചിത്രമായ 'റഈസി'ൽ പാക് നടി മഹീറ ഖാനും അഭിനയിച്ചിരുന്നു. ചിത്രം ജനുവരിയിൽ റിലീസ്​ ചെയ്യാനിരിക്കെ തിയറ്റർ ഉടമകളുടെ വിലക്ക്​സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ്​ അണിയറ പ്രവർത്തകർ. 

Tags:    
News Summary - Cinema Owners Say No To films of Karan Johar with Pak Actors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.