‘സേക്രഡ്​ ഗെയിംസി’ൽ സിഖ്​ മതവികാരം വ്രണപ്പെടുത്തി; അനുരാഗ്​ കശ്യപിനെതിരെ ബി.ജെ.പി

ന്യൂഡൽഹി: നെറ്റ്​ഫ്ലിക്​സ്​ വെബ്​ സീരീസായ ‘സേക്രഡ്​ ഗെയിംസി’ൽ സിഖ്​ മതവിഭാഗങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച്​ സംവിധായകൻ അനുരാഗ്​ കശ്യപിനെതിരെ പരാതി. ബി.ജെ.പി ഡൽഹി വക്താവ്​ തജീന്ദർ പാൽ സിങ്​ ബാഗയാണ്​ അനുരാഗ്​ കശ്യപിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിഖ്​ മതചിഹ്നങ്ങളെ അവഹേളിച്ചുവെന്ന്​ കാണിച്ച്​ പാർലമ​​െൻറ്​ സ്​ട്രീററ്​ പൊലീസ്​ സ്​റ്റേഷനിലാണ്​ ബാഗ പരാതി നൽകിയത്​. സീരീസിൽ സിഖുകാരനായി അഭിനയിക്കുന്ന സൈഫ്​ അലി ഖാൻ മതചിഹ്നമായ ഘട (കൈയ്യിലണിയുന്ന ആഭരണം) കടലിൽ വലിച്ചെറിയുന്ന ദൃശ്യത്തിനെതിരെയാണ്​ പരാതി.

സീരീസിൽ ഹിന്ദു -സിഖ്​ മതങ്ങളോട്​ അനാദരവ്​ കാണിച്ചെന്ന്​ ബി.ജെ.പി എം.എൽ.എ മജീന്ദർ സിങ്​ സിർസയും ആരോപിച്ചിരുന്നു. സിഖുകാരുടെ അഭിമാനവും ഗുരു സാഹിബി​​​െൻറ അനുഗ്രഹവുമായ ഘട കടലിലേക്ക്​ വലിച്ചെറിയുന്ന രംഗം മതത്തോടുള്ള അധിക്ഷേപമാണ്​. സിഖ്​കാരുടെ അഞ്ച്​ അടയാളങ്ങളിലൊന്നാണ്​ ഘട. അനുരാഗ്​ കശ്യപ്​ ഇത്തരം രംഗങ്ങൾ മനഃപൂർവ്വമാണ്​ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ബോളിവുഡ്​ നിരന്തരം മതചിഹനങ്ങളെ അവഹേളിക്കുകയാണെന്നും മജീന്ദർ സിങ്​ സിർസ നേരത്തെ ആരോപിച്ചിരുന്നു.

അനുരാഗ്​ കശ്യപിനെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്​ സിർസ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിക്ക്​ പരാതി നൽകിയിട്ടുണ്ട്​.

Tags:    
News Summary - BJP Leader Files Complaint Against Anurag Kashyap Over "Sacred Games" - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.