അക്ഷയ്​ കുമാർ തന്നെ വംശീയമായി അധിക്ഷേപിച്ചു -​നടി ശാന്തിപ്രിയ

വംശീയത, സ്വജനപക്ഷപാതം തുടങ്ങി ബോളിവുഡിൽ അരങ്ങുവാഴുന്ന തിന്മകളുടെ നിരൂപണങ്ങൾകൊണ്ടുകൂടി സജീവമായിരുന്നു ഇൗ കോവിഡ്​ കാലം. ബോളിവുഡിലെ മക്കൾ മാഹാത്മ്യം അത്ര നല്ലതല്ലെന്ന വിമർശനം ഉന്നയിക്കാൻ ഉള്ളിൽനിന്നുതന്നെ ശ്രമമുണ്ടായി. നെ​േപാട്ടിസം (സ്വജനപക്ഷപാതം) വിവാദം കത്തിക്കയറിയതോടെ ഇൻഡസ്​ട്രിയിലെ ധാരാളം താരപുത്രന്മാർക്കും പുത്രിമാർക്കും സമൂഹ മാധ്യമങ്ങളിലെ ഫോളോവേഴ്​സി​െൻറ എണ്ണത്തിൽ കാര്യമായ ഇടിവും സംഭവിച്ചിരുന്നു. ഇൗ വിവാദങ്ങൾക്കിടെയാണ്​ നടി ശാന്തി​പ്രിയ നടൻ അക്ഷയ്​കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്​. അക്ഷയി​െൻറ വംശീയ പരിഹാസം തന്നെ വിഷാദത്തിലേക്ക്​ തള്ളിവി​െട്ടന്നും ത​െൻറ സിനിമ ജീവിതത്തിനുത​െന്ന അന്ത്യംകുറിച്ചെന്നും ശാന്തിപ്രിയ പറയുന്നു. 1991ൽ അക്ഷയ്​കുമാറി​െൻറ നായികയായി 'സൗഗന്ധി'ലൂടെയാണ്​ ശാന്തിപ്രിയ ബോളിവുഡിലെത്തിയത്​.​ തുടക്ക കാലത്തുതന്നെ ത​െൻറ ഇരുണ്ട നിറത്തെ ചൊല്ലിയുള്ള വംശീയമായ കുത്തുവാക്കുകൾ അനുഭവിക്കേണ്ടിവന്നിരുന്നതായി നടി പറഞ്ഞു. സംഭവ​െത്ത കുറിച്ച്​ നടി പറഞ്ഞതിങ്ങനെ.

'സൗഗന്ധിനുശേഷം ഞാനും അക്ഷയും ഒരുമിച്ച്​ അഭിനയിച്ച സിനിമയായിരുന്നു ഇക്കേ പെ ഇക്ക. സിനിമയിൽ ഒരു മോഡേൺ വേഷമായിരുന്നു എ​െൻറത്​. അതിനാൽ വസ്​ത്രത്തിന്​ അടിയിൽ സ്​റ്റോക്കിങ്ങ്​സ്​കൂടി ഇട്ടിരുന്നു. പൊതുവെ തവിട്ടായ എ​െൻറ നിറത്തെ ഇത്​ കൂടുതൽ ഇരുണ്ടതാക്കി. ക്ലൈമാക്​സ്​ രംഗത്തിൽ അഭിനയിക്കു​േമ്പാൾ ശാന്തിപ്രിയയുടെ കാലിൽ രക്​തം കട്ടപിടിച്ചതായി അക്ഷയ്​ ഉച്ചത്തിൽ പറഞ്ഞ്​ ഉറക്കെ ചിരിച്ചു. സെറ്റിൽ അപ്പോൾ നൂറോളംപേർ ഉണ്ടായിരുന്നു. ആദ്യം അക്ഷയ്​ പറഞ്ഞതെന്താണെന്ന്​ എനിക്ക്​ മനസിലായില്ല. ഇതേപറ്റി അക്ഷയിനോട്​ തന്നെ ചോദിച്ചപ്പോഴാണ്​ നി​െൻറ മുട്ടുകൾ കറുത്തിരിക്കുന്നത്​ കണ്ടില്ലേ എന്ന്​ പറഞ്ഞത്​'. ഇൗ സംഭവം തന്നെ വല്ലാതെ ഉലച്ചുകളഞ്ഞെന്നും അതിനുശേഷം വി​ഷാദം ബാധിച്ചെന്നും അഭിനയ രംഗത്ത്​ തുടരാനുള്ള ആത്മവിശ്വാസം നഷ്​ടപ്പെ​െട്ടന്നും ശാന്തിപ്രിയ പറയുന്നു. ഇത്​ താനിപ്പോൾ പുറത്തു പറയുന്നത്​ അക്ഷയിനോടുള്ള വിരോധംകൊണ്ടല്ലെന്നും വംശീയമായ ചില അഭിപ്രായപ്രകടനങ്ങൾ ആളുകളെ എങ്ങിനെ ആഴത്തിൽ ബാധിക്കുമെന്ന്​ വെളിവാക്കാനാണെന്നും നടി പറഞ്ഞു. അടുത്ത കാലത്ത്​ ബിഗ്​ബോസിലും ശാന്തിപ്രിയ പ​െങ്കടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.