കങ്കണയുടെ കളികൾ ക്രൂരം; കൃഷിന് പിന്നാലെ തിരക്കഥാകൃത്തും

നടി കങ്കണ റണാവത്തിനെതിരെ സംവിധായകൻ കൃഷിന് പിന്നാലെ ആരോപണവുമായി തിരക്കഥാകൃത് അപൂർവ അസ്രാണി. കങ്കണയുടെ കളികള് ‍ ക്രൂരമാണ്. സിമ്രാന്‍റെ തിരക്കഥയിലും കൈകടത്താൻ അവർ ശ്രമിച്ചു. അതിനാലാണ് സിമ്രാന്‍റെ ടീസറിൽ സംഭാഷണം എഴുതിയതി ന് കങ്കണയുടെ പേര് ചേർത്തത്. കഥയുടെ ക്രെഡിറ്റ് കാണിക്കുന്നതിന് മുമ്പ് കങ്കണയുടെ ക്രെഡിറ്റ് ആയിരുന്നു കാണിച്ചതെന്നും അപൂർവ കൂട്ടിച്ചേർത്തു.

കൃഷ് ഇപ്പോള്‍ അനുഭവിക്കുന്ന അവസ്ഥയിലൂടെ ഞാനും പണ്ട് കടന്നുപോയിട്ടുണ്ട്. സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്ത കങ്കണ മറ്റുപല അഭിനേതാക്കളുടെയും കഥാപാത്രങ്ങളെ വെട്ടിമാറ്റി. കൃഷിന്‍റെ വിശ്വാസ്യത തകര്‍ക്കാന്‍ കങ്കണ ഏതറ്റം വരെയും പോകും. മാധ്യമങ്ങളും കപടസ്ത്രീപക്ഷവാദം പറയുന്നവരും നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയാറാകില്ല. നിഷ്‌കളങ്കയാണെന്ന് കരുതി മറ്റുളള ജോലികളെല്ലാം മാറ്റി വച്ച് നൂറ് ശതമാനവും നിങ്ങള്‍ അവര്‍ക്ക് നല്‍കും. എന്നാല്‍ ആ സംരംഭം പൂര്‍ത്തിയായാല്‍ അവര്‍ നിങ്ങളെ പുറത്തെറിയും. എതിര്‍ത്താല്‍, മാധ്യമങ്ങളെ ഉപയോഗിച്ച് നിങ്ങളെ വ്യക്തിഹത്യ ചെയ്യും -അപൂര്‍വ ആരോപിച്ചു.

'മണികര്‍ണിക; ദ ക്വീന്‍ ഓഫ് ഝാന്‍സി' പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് നടിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി കൃഷ് രംഗത്ത് വന്നത്. കൃഷ് ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. എന്നാല്‍ അവസാന ഘട്ടത്തില്‍ അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്‍മാറി. തുടര്‍ന്ന് മണികര്‍ണികയുടെ സംവിധാനം കങ്കണ ഏറ്റെടുക്കുകയായിരുന്നു. റാണിലക്ഷ്മി ബായിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മണികര്‍ണികയില്‍ നിന്ന് പല ചരിത്രകഥാപാത്രങ്ങളെയും കങ്കണ നീക്കം ചെയ്തുവെന്ന് കൃഷ് ആരോപിക്കുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ അതില്‍ കൃഷിന്റെ പേര് ഉണ്ടായിരുന്നില്ല. സംവിധാന പദവി കൃഷിനൊപ്പം പങ്കുവയ്ക്കാന്‍ കങ്കണ താല്‍പര്യം പ്രകടിപ്പിക്കാത്തതായിരുന്നു അതിന് കാരണം. എന്നാല്‍ സംഭവം വലിയ ചര്‍ച്ചയായപ്പോള്‍ നിര്‍മാതാക്കളുടെ നിര്‍ബന്ധത്തിന് കങ്കണ വഴങ്ങി കങ്കണ കൃഷിന്‍റെ പേര് കൂടി ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.

Tags:    
News Summary - After Krish, Writer Apurva Asrani Calls Kangana Ranaut 'Insecure'-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.