ബോളിവുഡ്​ നടൻ നീരജ്​ വോറ അന്തരിച്ചു

മുംബൈ: ബോളിവുഡ്​  സംവിധായകനും നടനും എഴുത്തുകാരനും നിർമാതാവുമായ നീരജ്​ വോറ (54) അന്തരിച്ചു. മസ്​തിഷ്​കാഘാതത്തെതുടർന്ന്​  ഒരു വർഷമായി കോമയിലായിരുന്ന അദ്ദേഹത്തി​​െൻറ അന്ത്യം വ്യാഴാഴ്​ച രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. രംഗീല, സത്യ, ഫിർ ഹെര ഫിരി, ദൗഡ്​ എന്നീ  സൂപ്പർഹിറ്റ്​ സിനിമകളുടെ രചയിതാവും ഇൗ ചിത്രങ്ങളിലെ അഭിനേതാവുമായിരുന്നു. ഗുജറാത്തിലെ ഭുജ്​ സ്വദേശിയായ വോറ 1980കളിലെ ടെലിവിഷൻ പരമ്പരകളിലൂടെയാണ്​ സിനിമാരംഗത്തെത്തിയത്​.

ഖിലാഡി 420 ആണ്​ സംവിധാനം ചെയ്​ത ആദ്യ സിനിമ. ബോളിവുഡിലെ സൂപ്പർതാരങ്ങളായ ഷാരൂഖ്​ ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ്​ കുമാർ എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്​. ഒരു വർഷമായി നിർമാതാവ്​ ഫിറോസ്​ നദിയദ്​വാലയുടെ വസതിയിൽ നിർമിച്ച താൽക്കാലിക തീവ്രപരിചരണ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്​. നദിയദ്​വാല അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക്​ കൂട്ടിക്കൊണ്ടുവന്ന്​ താമസിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആമിർ ഖാൻ, അക്ഷയ്​ കുമാർ തുടങ്ങിയവർ അനുശോചിച്ചു.

Tags:    
News Summary - Actor-Writer-Director Neeraj Vora passes away - Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.