ബാജിറാവ് മസ്താനിക്കെതിരെ പ്രതിഷേധം; പുണെയിൽ പ്രദർശനം റദ്ദാക്കി

മുംബൈ: രൺവീർ-ദീപിക ജോടികളുടെ ബിഗ് ബജറ്റ് ബോളിവുഡ് സിനിമ ബാജിറാവ് മസ്താനിയുടെ പ്രദർശനം മഹാരാഷ്ട്രയിലെ പുണെയിൽ റദ്ദാക്കി. ചരിത്രത്തെ വളച്ചൊടിച്ചെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണിത്. ഇന്നാണ് സിനിമയുടെ ഇന്ത്യയിലെ റിലീസ്.  

സിനിമ പ്രദർശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ബോംബെ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. കൂടാതെ, പെഷ് വ, ഛത്രസാൽ രാജവംശത്തിലെ പിന്തുടർച്ചക്കാർ സിനിമയുടെ പ്രചാരണ ദൃശ്യങ്ങൾക്കും ഗാനങ്ങൾക്കും എതിരെ പ്രതിഷേധിച്ചിരുന്നു.

മറാത്ത പോരാളി ബാജിറാവ് പെഷ് വയുടെയും രണ്ടാം ഭാര്യ മസ്താനിയുടെയും കഥ പറയുന്ന ബാജിറാവ് മസ്താനി സംവിധാനം ചെയ്തത് സഞ്ജയ് ലീല ബെൻസാനിയാണ്. ബാജിറാവ് ആയി രൺവീർ സിങ്ങും മസ്താനിയായി ദീപിക പദുകോണും ബാജിറാവിന്‍റെ ആദ്യ ഭാര്യ കാശിബായിയായി പ്രിയങ്ക ചോപ്രയുമാണ് വെള്ളിത്തിരയിൽ എത്തുന്നത്. മികച്ച അഭിനയമാണ് മൂന്ന് ബോളിവുഡ് താരങ്ങളും കാഴ്ചവെച്ചിട്ടുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.