ചെന്നൈ: ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്തെ പ്രശസ്ത നിശ്ചല ഛായാഗ്രഹകന്‍ കോഴിക്കോട് കണ്ടംകുളം സ്വദേശി മൊണാലിസ രമാമണി (80) അന്തരിച്ചു. അരനൂറ്റാണ്ടായി ചെന്നൈയിലായിരുന്നു താമസം. മൃതദേഹം കണ്ണമാംപേട്ടുള്ള ശ്മശാനത്തില്‍ സംസ്കരിച്ചു.കോഴിക്കോട് ഫാറൂഖ് കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി 1968ല്‍ നിയമപഠനത്തിന് ചെന്നൈയിലത്തെിയത് ജീവിതത്തിലെ വഴിത്തിരിവായി. എ.വി.എം സ്റ്റുഡിയോയിലൂടെ സ്റ്റില്‍ ഫോട്ടോഗ്രഫി. ചെന്നൈയില്‍ മോണാലിസ് സ്റ്റുഡിയോ സ്ഥാപിച്ചു.
മലയാളം, തമിഴ് ഉള്‍പ്പെടെ നാനൂറോളം ചിത്രങ്ങള്‍ക്ക് പ്രവര്‍ത്തിച്ചു. നിശ്ചല ഛായാഗ്രഹണത്തിന് കലൈമാമണി പുരസ്കാരം നേടിയ ഏക വ്യക്തിയാണ്.
ചെമ്മീന്‍, കെ.എസ്. സേതുമാധവന്‍െറ ചട്ടക്കാരി അടക്കം നൂറോളം മലയാള ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. സമീപകാലത്ത് തമിഴ് സീരിയലുകളില്‍ സജീവമായിരുന്നു. ഏതാനും തമിഴ്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ലണ്ടനിലെ റോയല്‍ ഫോട്ടോഗ്രാഫിക് സൊസൈറ്റി, ഫോട്ടോഗ്രാഫിക് സൊസൈറ്റി ഓഫ് അമേരിക്ക എന്നിവയില്‍ അംഗമാണ്. ഭാര്യ: എം.ഒ.പി. വൈഷ്ണവ് വനിതാ കോളജ് ചരിത്രവിഭാഗം മുന്‍ മേധാവി എ.കെ. ജാനകി. മക്കള്‍: ലത, കല. മരുമക്കള്‍: രാമകൃഷ്ണന്‍, ശങ്കര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.