ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗത്തിെൻറ വാര്‍ഷികത്തില്‍ ബ്രിട്ടീഷ് സംവിധായിക ലെസ്‌ലി ഉഡ്-വിന്‍ തയാറാക്കിയ ഡോക്യുമെൻററി ഇന്ത്യാസ് ഡോട്ടറിന് ഏര്‍പ്പെടുത്തിയ പ്രദര്‍ശന വിലക്ക് പിന്‍വലിക്കണമെന്ന ഹരജി ഡല്‍ഹി ഹൈേകാടതി തള്ളി. മൂന്ന് നിയമ വിദ്യാര്‍ഥികളാണ് പ്രദര്‍ശന വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ഡൽഹി കൂട്ടബലാത്സംഗ കഥയിലൂടെ ലിംഗസമത്വം, പുരുഷ മനോഭാവം തുടങ്ങിയവ ചർച്ച ചെയ്യുന്ന ഡോക്യുമെന്ററിയാണ് ഇന്ത്യാസ് ഡോട്ടര്‍. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാലു പ്രതികളെ 30 മണിക്കൂറോളം അഭിമുഖം നടത്തിയാണ് ലെസ്‌ലി ഉഡ്-വിന്‍ ഡോക്യുമെന്ററി തയാറാക്കിയത്.
അഭിമുഖത്തില്‍ പ്രതികളിലൊരാളായ മുകേഷ് സിങ് കൂട്ടബലാത്സംഗത്തിന്റെ ഉത്തരവാദിത്തം പെൺകുട്ടിക്കു തന്നെയാണെന്ന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് ഡൽഹി പാട്യാല ഹൗസ് കോടതി വിലക്കിയത്. അഭിമുഖം യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതും വിലക്കിയിരുന്നു.
കോടതി വിലക്ക് നിലനില്‍ക്കുന്നതിനാല്‍ യു.കെ അടക്കമുള്ള രാജ്യങ്ങളിലാണ് ബി.ബി.സി അഭിമുഖം ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്. ഈ സാഹചര്യത്തിലാണ് മൂന്ന് നിയമവിദ്യാര്‍ഥികള്‍ ഡല്‍ഹി ഹൈേകാടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.