തീപിടിച്ച റീലുകളുടെ കാഴ്ച ഹൃദയഭേദകം –ടെസ്സ ഇദ്ലെവിന്‍

പനാജി: വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ അപുത്രയം അടക്കമുള്ള എല്ലാ സിനിമകളും വീണ്ടെടുക്കാനാവുമെന്ന് ചിത്രങ്ങളുടെ സൂക്ഷിപ്പുകാരി ടെസ്സ ഇദ്ലെവിന്‍. ഏറെ ജനപ്രീതിയാര്‍ജിച്ച ചിത്രങ്ങളുടെ റീലുകളുടെ ഇപ്പോഴത്തെ കാഴ്ച ഹൃദയഭേദകമാണെന്നും ഗോവ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ അവര്‍ പറഞ്ഞു.
ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായി വര്‍ഷങ്ങള്‍ക്കുമുമ്പേ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആന്‍ഡ് സയന്‍സസിന്‍െറ കീഴില്‍ ഇവര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. 1992ലാണ് റേയുടെ  ചിത്രങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതിക്ക് അക്കാദമി തുടക്കം കുറിച്ചത്.
എന്നാല്‍, ഇന്ത്യയില്‍നിന്ന് കൊണ്ടുപോയതിന്‍െറ തൊട്ടടുത്ത വര്‍ഷം 1993 ജൂലൈയില്‍ ദക്ഷിണ ലണ്ടനിലെ ഹെണ്ടേഴ്സണ്‍സ് ഫിലിം ലബോറട്ടറിയിലുണ്ടായ തീപിടിത്തത്തില്‍ റേ ചിത്രങ്ങളുടെ നെഗറ്റീവുകള്‍ ചാമ്പലായി. വീണ്ടെടുപ്പിന് ഏറെ നാളെടുക്കുമെന്ന് അവര്‍ പറഞ്ഞു.
നശിച്ച റീലുകളുടെ കാഴ്ച ഹൃദയഭേദകമാണ്.  പുകമണം ഇപ്പോഴും അനുഭവപ്പെടുന്നു. ഈയവസ്ഥയില്‍ അവ കാണേണ്ടിവരുന്നത് വേദനാജനകമാണെന്നും ടെസ്സ കൂട്ടിച്ചേര്‍ത്തു.
Tags:    
News Summary - tessa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.