എടക്കാട് ഗ്രാമത്തിലെ പട്ടാളക്കഥ

നവാഗതനായ സ്വപ്നേഷ് കെ നായർ ടോവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാ ലിയൻ 06. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിൻറെ വിശേഷങ്ങൾ സംവിധായകൻ മാധ്യമവുമായി പങ്കുവെക്കുന്നു.

എടക് കാട് ബറ്റാലിയൻ വിശേഷങ്ങൾ?
= പകുതി നാടും പകുതി മിലിട്ടറിയുമായി പറഞ്ഞു പോകുന്ന സിനിമയാണ് എടക്കാട് ബറ്റാലിയ ൻ. ഞാൻ അസോസിയേറ്റ് ആയി ഒത്തിരി സിനിമകളിൽ വർക്ക് ചെയ്തിരുന്ന ആളാണ്. അത്തരത്തിൽ വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക് കാരൻ ചങ്ങാതി എന്ന സിനിമയിൽ വർക്ക് ചെയുന്ന സമയത്താണ് അതിൻെറ പ്രൊഡക്ഷൻ കണ്ട്രോളർ രാജൻ ഫിലിപ് പറയുന്നത് പി ബാലചന ്ദ്രൻ സാറിൻെറ അടുത്തൊരു സ്‌ക്രിപ്റ്റ് ഉണ്ട് ഒന്നു കേട്ട് നോക്കൂ എന്ന്. അങ്ങനെ ഞാൻ ബാലചന്ദ്രൻ ചേട്ടൻറെ അടുത്ത് പോയി കഥ കേട്ടു. കഥ ഇഷ്ടപ്പെട്ടു.

ആരെകൊണ്ട് ചെയ്യിക്കുമെന്ന അടുത്ത ചോദ്യത്തിന് മുമ്പിൽ ഞാനും ബാലേട്ടനും ഒ രുപോലെ പറഞ്ഞു ടോവിനോ എന്ന്. ടൊവിനോയും ഞാനും മെക്സിക്കൻ അപാരത, യൂ ടൂ ബ്രൂട്ടസ് തുടങ്ങിയ സിനിമകളിൽ ഒരുമിച്ചു വർക ്ക് ചെയ്തിട്ടുണ്ട്. അങ്ങനെ ടോവിയോട് സംസാരിച്ചു. ടോവി ചെയ്യാമെന്ന് പറഞ്ഞു. ശേഷം ഷൂട്ട് തുടങ്ങി. ഇപ്പോൾ സിനിമ റില ീസിന് എത്തുന്നു. സന്തോഷം.

മിലിട്ടറി ഓഫിസർ ഗെറ്റപ്പിൽ ടോവിനോ
= ഈ കഥ പറഞ്ഞ സമയത്ത് തന്നെ ടോവിനോ മിലിട്ടറി ഓഫിസർ ആയി ശരീരഭാഷ മാറ്റിയെടുക്കാനുള്ള തയ്യാറെടുപ്പുകൾക്കായി റഫറൻസ് ചെയ്തിരുന്നു. അത്തരം തയ്യാറെടുപ്പുകൾ നടത്തി കൊണ്ട് തന്നെയാണ് ടോവിനോ അഭിനയിച്ചത്. ഒരേസമയം മിലിറ്ററി ഓഫീസറും, നാട്ടിൻപുറത്തുകാരനും, കുടുംബബന്ധങ്ങളിൽ നിൽക്കുന്ന ആളുമായി എല്ലാം ടോവിനോ സഞ്ചരിക്കണം ഈ സിനിമയിൽ. അതെല്ലാം ഭംഗിയായി ടൊവീനോ ചെയ്തു.


ടോവിനോ ഡെഡിക്കേഷനുള്ള നടൻ
= സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പൊള്ളലേറ്റത് ഒക്കെ വലിയ വാര്‍ത്തയായിരുന്നു. ടോവിനോയുടെ ഡെഡിക്കേഷൻ എന്ന് പറഞ്ഞാൽ അതിൽ നൂറിൽ നൂറ് എന്നൊക്കെ പറഞ്ഞാലും അത് കുറഞ്ഞുപോകും. അതിനും മുകളിൽ ആണ് ടോവിനോ. ഡ്യൂപ്പ് ഇല്ലാതെ ചെയുന്ന ഒരാളാണ് ടോവിനോ. ഡ്യൂപ്പ് വെക്കാൻ നമ്മൾ പറഞ്ഞാലും ടോവി വേണ്ട എന്നെ പറയൂ. അങ്ങനെ ഷൂട്ട് ചെയ്ത സമയത്തു തീ ശരീരത്തിൽ കയറി പിടിച്ച സമയത്തും നമ്മളെ ഷോട്ട് കട്ട് ചെയ്യാൻ സമ്മതിക്കാതെ ഷോട്ട് കമ്പ്ലീറ്റ് എടുത്തതിനുശേഷം ആണ് ടോവി അഭിനയം നിർത്തിയത്. അത്രയും, ആൾ ഡെഡിക്കേറ്റഡ് ആണ്. ടോവിനോയുടെ ഡെഡിക്കേഷൻ ഭയങ്കരമാണ്.

തീവണ്ടിക്ക് ശേഷം ടോവിനോയും സംയുക്ത മേനോനും
= തീർച്ചയായും തീവണ്ടി സിനിമയ്ക്ക് ശേഷം ഇവർ ഒന്നിക്കുന്നു എന്ന് പറയുമ്പോൾ ഒരു സംവിധായകനെന്ന നിലയിൽ എനിക്ക് ആശങ്കയുണ്ടായിരുന്നു. തീവണ്ടി എന്ന സിനിമയിലെ 'ജീവാംശമായി' എന്ന ഒറ്റ ഗാനത്തിലൂടെ അവർക്ക് ലഭിച്ച പ്രേക്ഷകപ്രീതി അതെപോലെ നിലനിർത്താൻ സാധിക്കുമോ എന്നതിൽ. തീവണ്ടി സിനിമയിലെ മ്യൂസിക് ഡയറക്ടർ ആണെങ്കിലും ആർട്ടിസ്റ്റുകൾ ആണെങ്കിലും അതെ കൂട്ടുകെട്ട് തന്നെ ഇവിടെയും ആവർത്തിക്കുമ്പോൾ അത് നിലനിർത്താൻ പറ്റി എന്നാണ് എൻെറ വിശ്വാസം. സോങ്ങിലും അത് ഉപയോഗിച്ചു നന്നായി.

ലഡാക്കിലെ ചിത്രീകരണം
= ഒരു വശത്ത് സാഹചര്യങ്ങൾ ദുർഘടമായിരുന്നു എങ്കിലും അത് ഷൂട്ടിങ്ങിന് വലിയതോതിൽ ബാധിച്ചിട്ടില്ല എന്നതാണ് സത്യം. ഓക്‌സിജൻ കുറവ്,തണുപ്പ് അങ്ങനെ കുറെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഷൂട്ടിംഗ് ഭംഗിയായി തീർന്നു.

ഛായാഗ്രഹണം സിനു സിദ്ധാർഥിന്റെ കൈകളിൽ സുരക്ഷിതം
= സാങ്കേതികമായി പുതിയ പരീക്ഷണങ്ങളോട് കൂടി മലയാളസിനിമയ്ക്ക് സുപരിചിതമല്ലാത്ത വശങ്ങളുമായി സിനിമയെ സമീപിക്കുന്ന ഛായാഗ്രഹകൻ കൂടിയാണ് സിനു. അഡ്വഞ്ചറസ് ക്യാമറാമാൻ എന്നൊക്കെ പറയാം. വളരെ അടുത്ത സുഹൃത്തും സഹോദരതുല്യനുമായ ഒരാളാണ് സിനു എനിക്ക്. ഞങ്ങള് മുമ്പേ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. നമ്മുടെ ഈ സിനിമക്ക് അകമഴിഞ്ഞു സഹായിച്ച ആൾ സിനു ആണ്. സോങ്, ഫൈറ്റ് ഇതിനിടയിൽ എല്ലാം പുള്ളി പുള്ളിയുടെതായ രീതിയിൽ ഉണ്ടാക്കി എടുത്ത ഉപകരണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അത് ആൾക്ക് മാത്രമേ ഉപയോഗിക്കാൻ പോലും പറ്റുകയുള്ളൂ. അത്രയും കൂടെ നിന്ന് വർക്ക് ചെയ്ത ആളാണ് സിനു.


നടനും തിരക്കഥാകൃത്തുമായി പി ബാലചന്ദ്രൻ
= രണ്ടും രണ്ടു തലങ്ങളിൽ ആണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.അദ്ദേഹം എഴുതിയ കഥാപാത്രം അദ്ദേഹത്തിന് നന്നായി അഭിനയിച്ചു എടുക്കാനും അറിയാം. ആ കഥാപാത്രം അദ്ദേഹത്തിൻറെ മനസ്സിൽ തന്നെ ഉള്ളതുകൊണ്ട് അതവിടെ സുരക്ഷിതമായിരുന്നു.

താങ്കളെ കുറിച്ച്
= സിബി മലയിൽ, റാഫി മെക്കാർട്ടിൻ ,ഒമർ ലുലു,രൂപേഷ് പീതാംബരൻ,വിനയൻ സർ ,ഇവർക്ക് ഒപ്പം വർക്ക് ചെയ്തിട്ടുണ്ട്.ഓരോ സംവിധായകരും ഓരോ അനുഭവങ്ങളാണ്. അത്തരം അനുഭവങ്ങളിൽ നിന്ന് തന്നെയാണ് ഇങ്ങനെയുള്ള സിനിമയെടുക്കാനുള്ള ആത്മവിശ്വാസവും കിട്ടുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും സിനിമ കാണുക വിജയിപ്പിക്കുക എന്നാണ് ഇനി പറയാനുള്ളത്.

Tags:    
News Summary - swapnesh k nair interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.