‘മുരളിയിൽ നിന്നും ലഭിച്ച അതേ സ്വാതന്ത്ര്യം ഇപ്പോൾ ലാലിൽ നിന്ന് ലഭിക്കുന്നു’

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ പോകുന്ന 'സൈലൻസർ' എന്ന സിനിമയെക്കുറിച്ച് സംവിധായകൻ പ്രിയനന്ദനൻ സംസാരിക്കുന്നു.

'സൈല ൻസർ' അന്താരാഷ്ട്രചലച്ചിത്ര മേളയിൽ
തെരഞ്ഞെടുക്കപ്പെട്ട സിനിമകൾ പ്രദർശിപ്പിക്കുന്നിടത്ത് നമ്മുടെ സി നിമ എത്തിക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്. സിനിമയെ വളരെ ഗൗരവത്തോടെ കാണുന്നവരാണ് അവിടെയെത്തുന്നത്. തിയേറ്റർ റിലീസിന് മുമ്പ് തന്നെ ചിത്രത്തെ കുറിച്ച് അഭിപ്രായമറിയാൻ കഴിയുന്നത് വളരെ നല്ലതാണ്.

വൈശാഖന്‍ റെ ചെറുകഥ
എഴുത്തുകാരൻ വൈശാഖന്‍റെ ചെറുകഥയായ സൈലൻസറിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. വാർധക്യം പറ ഞ്ഞു പോകുന്ന ഒരു കഥയല്ല സൈലൻസർ. രണ്ട് ആശങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്.

പ്രധാന കഥാപാത്രമായ ഈനാശുവിനെ സംബന്ധിച്ചിടത്തോളം അദ്ദ േഹം നിലവിലെ സ്വാതന്ത്ര്യം, ഭൂമി എന്നിവയിൽ നിന്ന് കൊണ്ട് തന്നെ സന്തോഷം കണ്ടെത്തുന്നുണ്ട്. അതിൽ വെട്ടിപ്പിടുത ്തമില്ല. എല്ലാത്തിനെയും വെട്ടിപിടിച്ചു അതിന് മുകളിൽ കയറി നിക്കണം എന്ന ചിന്ത അയാൾക്കില്ല,. എന്നാൽ പുതിയ കാലത്ത ് വെട്ടിപ്പിടിക്കുന്ന ഒരു ലോകത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ് ഈനാശുവിന്റെ മകൻ വരുന്നത്. രണ്ട് തലമുറയെ കേന്ദ്രീ കരിച്ച് വർത്തമനകാലത്തിൽ അവരവരുടെ ശരികളുടെ സംഘർഷമാണ് ഈ സൈലൻസർ പറയുന്നത്.

വൈശാഖന്റെ കഥയോട് എത ്രമാത്രം നീതി പുലർത്താൻ സാധിച്ചു?
അത് പ്രേക്ഷകനാണ് വിലയിരുത്തേണ്ടത്. എന്തായാലും കഥയും സിനിമയും രണ്ടും രണ്ടാകും. എഴുത്തുകാരൻ എന്ന നിലക്ക് വൈശാഖൻ മാഷിനോട്, പി.എൻ ഗോപീകൃഷ്ണൻ തിരകഥയിലേക്ക് മാറ്റുമ്പോൾ അതിന്റെതായ സ്വാതന്ത്ര്യം വാങ്ങിയിട്ടുണ്ട്. ആ സ്വാതന്ത്ര്യം കഥാകൃത്തിനെ ഞങ്ങൾ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. പിന്നെ വായനക്കാരൻ തന്നെ ഇവിടെ കാഴ്ചക്കാരനുമായി മാറുമ്പോൾ തീർച്ചയായും അതിന്‍റെതായ സംവാദം ഉണ്ടാകുമായിരിക്കാം.

ഈനാശുവായി ലാൽ
സഭ്യമായ പെർഫോമൻസ് എന്നാണ് അതിനെ കുറിച്ച് പറയുക. എന്നെ സംബന്ധിച്ചിടത്തോളം എന്റെ സിനിമകളിൽ സംവിധായകൻ എന്ന നിലയിൽ നടൻ മുരളിയേട്ടനും ഞാനും തമ്മിൽ ഉണ്ടായിരുന്ന ഒരു ബന്ധം ഉണ്ട്. കൊടുത്തു വാങ്ങി കൊണ്ടുള്ള ഒരു സ്വാതന്ത്ര്യം കൂടിയായിരുന്നു ആ ബന്ധം.

അത്തരത്തിൽ ഒരു സ്വാതന്ത്ര്യം/കൂടിച്ചേരൽ എനിക്ക് പിന്നീട് കിട്ടിയത് ലാലിൽ നിന്നാണ്. ഒരു കഥാപാത്രം ആകാനും,അതായി മാറാൻ അതിന്‍റെ ഏത് തലങ്ങളിൽ എത്താനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. നമ്മുടെ പരിമിതിക്ക് അപ്പുറത്തേക്ക്/നമ്മൾ ആലോചിക്കുന്നതിനും അപ്പുറത്തേക്ക് ഈനാശുവിനെ ഉൾക്കൊള്ളാൻ ലാലേട്ടനും സാധിച്ചു. ലാൽ ചെയ്‌തതിൽ എറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായി ഈനാശു മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്.

പാതിരാകാലത്തിന് ശേഷം പി എൻ ഗോപീകൃഷ്‌ണൻ-പ്രിയനന്ദനൻ കൂട്ടുകെട്ട്
ആത്യന്തികമായി ഗോപീകൃഷ്ണൻ ഒരു മികച്ച തിരക്കഥകൃത്താണ്. ഒരേ അളവിൽ ഒരേ അർത്ഥത്തിൽ ചിന്തിക്കാനും പറയാനും ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. നാളെ മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളാകാൻ പോകുന്ന ആളാണ് ഗോപീകൃഷ്ണൻ എന്ന് നിസംശയം പറയാം.

മകൻ അശ്വഘോഷൻ സൈലൻസറിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു
മകൻ എന്ന രീതിയിൽ അല്ല അശ്വഘോഷൻ സിനിമയിൽ ഭാഗമായത്. അവനെ ഛായാഗ്രഹകനാക്കി ആദ്യത്തെ സിനിമ ചെയ്യുമ്പോൾ ഏറ്റവും പരിമിതമായ അവസ്ഥയിലായിരുന്നു. ആ പരിമിതിയിൽ കൂടെ നിന്ന് അവൻ ക്യാമറ ചെയ്തു. അതിന്റെതായ റിസൾട്ട് ലഭിക്കുകയും ചെയ്തു. വീണ്ടും അവസരം വന്നപ്പോൾ ഞങ്ങൾ ഒരുമിക്കുകയായിരുന്നു. അവിടെ അച്ഛൻ മകൻ ബന്ധമല്ല. രണ്ട് സ്വതന്ത്ര വ്യക്തികളായ കലാക്കാരന്മാരായാണ് പ്രവർത്തിക്കുന്നത്.

ലാലിനൊപ്പം ഇർഷാദും
നെയ്‌ത്തുക്കാരൻ എന്ന സിനിമയിലൂടെയാണ് എന്റെ സിനിമയിൽ ആദ്യമായി ഇർഷാദ് വരുന്നത്. പിന്നീട് എന്റെ എല്ലാ സിനിമകളിലും ഇർഷാദ് ഉണ്ടാകാറുണ്ട്. മികച്ച നടനാണ്. ഇർഷാദിന്റെ നാളുകൾ വരാൻ പോകുന്നു എന്നെനിക്ക് തോന്നുന്നു. നല്ല സംവിധായകർ വന്നാൽ അയാളിലെ നടനെ ഉപയോഗിക്കാൻ കഴിയും.

മീരവാസുദേവിന്‍റെ തിരിച്ചു വരവ്
മീര നല്ല നടിയാണ്. നമുക്കും അതാണ് ആവശ്യം. ഇതിൽ മധ്യവയസ്കയായ കഥാപാത്രമായാണ് അവർ വരുന്നത്. അവർ ഒട്ടും മടി കൂടാതെയാണ് ആ വേഷം ചെയ്തത്.

ചലച്ചിത്ര മേളകൾ തരുന്ന പ്രതീക്ഷ
കാണാത്ത ലോകത്തെയും കാണാത്ത തലത്തിലുള്ള സിനിമകളെയും ഒക്കെ നമ്മളിലേക്ക് എത്തിക്കുന്നത് ചലച്ചിത്ര മേളകളാണ്. ലോകത്തെ അറിയാനുള്ള കൂടുതൽ സാധ്യതകളാണ് മേളകൾ തരുന്നത്.

Tags:    
News Summary - Priyanandan Interview on Silencer Movie-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.