‘തേരാ പാരാ’ നടത്തമല്ല; കൃത്യമായ പ്ലാനിങ്ങാണ് കരിക്ക്

ഇന്‍റർനെറ്റും മൊബൈലും കയ്യിലുള്ള ഏതൊരു മലയാളിക്കും സുപരിചിതമാണ് 'കരിക്ക്'. മലയാളത്തിലെ ആദ്യത്ത െ വിജയം കൊയ്ത മിനി വെബ് സീരീസ് 'തേരാ പാരാ'ക്ക് പിന്നിൽ കരിക്കായിരുന്നു. തോരാ പാര കൂടാതെ യൂട്യൂബിലും ഫേസ്ബുക്കി ലും വൈറൽ ആയ മറ്റനേകം വീഡിയോകളും കരിക്ക് അവതരിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സുമായി യൂറ്റ്യൂബിന്‍റ െ സിൽവർ പ്ലേറ്റ് കരസ്ഥമാക്കി ജൈത്രയാത്ര തുടരുന്ന കരിക്കിനെക്കുറിച്ച് അമരക്കാനായ നിഖിൽ പ്രസാദ് 'മാധ്യമം' ഒാൺല ൈനുമായി സംസാരിക്കുന്നു...

മലയാളത്തിലെ ആദ്യത്തെ വിജയം നേടിയ മിനി വെബ് സീരീസ് എന്നു പറയാവുന്ന ഒന്നാണ് 'തേരാ പാരാ'. 2016ൽ ത ുടങ്ങി 2018 അവസാനിക്കാറാവുമ്പോൾ മൊബൈലും ഇൻറർനെറ്റുമുള്ള മലയാളികൾക് സുപരിചിതമായി കരിക്ക് മാറി. ആ യാത്രയെ കുറിച് ച്?

ഫേസ്ബുക്ക് പേജിലാണ് കരിക്ക് തുടങ്ങുന്നത്. ഇന്നത്ത രീതിയിൽ അല്ല, കുറച്ച് വീഡിയോ സ്റ്റോറീസ് ആണ് ആദ്യം ചെയ്തത്. ഓഫീസ് സമയത്തിന് ശേഷം ഞാൻ തന്നെ ഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയായിരുന്നു. അന്ന് ഫേസ്ബുക്ക് ആയ ിരുന്നു ഏറ്റവും കൂടുതൽ മലയാളികൾ എൻഗേജ് ചെയ്തിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം. ഒറ്റക്ക് മാനേജ് ചെയ്തിരുന്ന പേജ ിന് ഒരു ലക്ഷത്തിൽപരം ഫോളോവേഴ്സിനെ ഉണ്ടാക്കാൻ പറ്റി എന്നത് ഒരു വലിയ കാര്യമായിരുന്നു. കരിക്കിന്‍റെ ഇന്നത്ത രീത ിയിലുള്ള വെബ് ചാനലിനും വേണ്ടിയുള്ള ആദ്യ എപ്പിസോഡ് അപ് ലോഡ് ചെയ്യുന്നത് 2018 ഏപ്രിൽ ഒന്ന് മുതലാണ്.

തേരാ പാരാ വെബ്സീരീസിനെ കുറിച്ച് ആദ്യം ആലോചിച്ചിരുന്നില്ല. ഫിഫയുടെ ഒരു കാംപ്യൻ വീഡിയോ ചെയ്തിരുന്നു. അതിലേക്ക് വേണ്ടി തയാറാക്കിയ കഥാപാത്രങ്ങളെ വെബ് സീരീസിലേക്ക് കൊണ്ടു വരികയായിരുന്നു. പിന്നീടാണ് തേരാ പാരാ എന്ന പേരും കഥാപാത്രങ്ങൾക്ക് വേണ്ട വിവരങ്ങളും കൂട്ടിച്ചേർത്തത്. പ്രേക്ഷകർക്ക് അതിഷ്ടമായി. തേരാപാര എന്ന വെബ് സീരീസിന് അപ്പുറമാണ് കരിക്ക് എന്ന പ്ലാറ്റഫോം. തേരാപാരാ ഒരു മിനി വെബ് സീരീസ് മാത്രമാണ്.


ഒരു ഹ്രസ്വ ചിത്രം നിർമ്മിക്കാൻ തന്നെ പതിനായിരങ്ങൾ ചിലവാക്കുന്ന സമയത്താണ് മലയാളത്തിൽ ഇത്രയധികം എപ്പിസോഡുകൾ വെബിൽ പരീക്ഷിക്കുന്നത്. തുടക്കത്തിൽ പണം മുടക്കിയത് എങ്ങിനെയായിരുന്നു. ഹിറ്റാകും എന്ന ഉറപ്പിലായിരുന്നോ തുടക്കം?

പത്ത് വർഷത്തിലകമായി മീഡിയയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. മലയാളത്തിൽ അമൃത, ഫ്ലവേർസ്, ജനം എന്നീ ചാനലുകളിൽ ജോലി ചെയ്തിരുന്നു. മലയാളത്തിന് പുറമേ സീ ടിവി, കളേഴ്സ്, ടൈംസ് നൗ എന്നിവരുടെ ചില പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ടും ജോലി ചെയ്തു. ഇതെല്ലാം കരിക്ക് എന്ന ചാനൽ ആരംഭം കുറിക്കുന്നതിന് ഏറെ സഹായകരമായി.

ക്യത്യമായ പ്ലാനിങ്ങുമായി ആരംഭം കുറിച്ച വെബ് ചാനൽ ആണ് കരിക്ക്. എന്തെല്ലാം ചെയ്യാം, എങ്ങനെയല്ലാം ചിലവു കുറച്ച് ചെയ്യാം എന്നതിനെ കുറിച്ചെല്ലാം വ്യക്തമായ ധാരണയുണ്ടായിരുന്നു. ഒരു ഹ്രസ്വ ചിത്രത്തിന് ലക്ഷങ്ങൾ ചിലവാക്കുന്നുണ്ട്, എന്നാൽ അത്ര വലിയ മുടക്കുമുതലില്ലാതെ വെബ് സീരീസും വീഡിയോ സ്റ്റോറീസും ചെയ്യാം എന്ന ധാരണയിലാണ് തുടങ്ങിയത്. സ്വന്തം അക്കൗണ്ടിലെ പണം ചിലവാക്കിയാണ് സാലറിയും മറ്റു ചിലവുകളും നടന്നു പോവുന്നത്. ഒന്ന് രണ്ട് ബ്രാൻഡുകൾ ഇപ്പോൾ ബ്രാൻഡ് അസോസിയേഷൻ ചെയ്യുന്നു. ഭാവിയിൽ കൂടുതൽ പര്യസ്യങ്ങൾ ഉണ്ടാവും, അതു വഴി വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കരിക്കിൽ സ്ത്രീകളുടെ പ്രതിനിധാനം കുറവാണല്ലോ മൊബൈൽ മാനിയ സിംറ്റസിന് (mobile mania Symptoms) തുടർച്ചയുണ്ടാക്കാമായിരുന്നില്ലേ ...?

കരിക്ക് ഈയിടെ ചെയ്ത 'വെൻ ഗേൾസ് ബിഹേവ് ൈലക് ബാഡ് ബോയ്സ്' എന്ന വീഡിയോ ഹിറ്റായിരുന്നു. ഇനിയുള്ള വിഡിയോകളിൽ സ്ത്രീകൾ ഉണ്ടാകും. ആളുകൾക്ക് ക്ലൂ നൽകുന്ന രീതിയിലായിരുന്നു ആ വിഡിയോ ചെയ്തത്. ഇതുവരെ യൂറ്റ‍്യൂബിൽ അപ് ലോഡ് ചെയ്തതിൽ ഏറ്റവും പെട്ടെന്ന് പ്രേക്ഷകർ ഉണ്ടായ വിഡിയോയായിരുന്നു അത്. പരീക്ഷണാർഥം ചെയ്തതാണിത്. പെൺക്കുട്ടികളുടെ കാഴ്ചയിൽ പുരുഷ മേധാവിത്വ സമൂഹം എങ്ങനെയാണ് പെരുമാറുന്നത് എന്ന് തമാശ രൂപേണ അവതരിപ്പിക്കാനുള്ള ശ്രമം ആയിരുന്നു. ഒരിക്കലും കരിക്ക് ഇപ്പോഴുള്ള കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കില്ല. വെബ് ചാനലായതിനാൽ നിറയെ കഥാപാത്രങ്ങൾ വരും. പിന്തുടരുന്ന ഉള്ളടക്കം മാത്രം അതുപോലെ നിലനിൽക്കും.

Full View


പുതിയ ജനറേഷനെ ബന്ധപ്പെടുത്താവുന്ന കഥാപാത്രങ്ങളാണ് ശംഭുവും ലോലനും ജോർജും ശിബുവുമെല്ലാം. ഇവർക്ക് യഥാർഥ ജീവിത പരിസരവുമായി ബന്ധമുണ്ടോ?

തേരാ പാരയിൽ നാലു പേർക്കും നാലു രീതിയിൽ പ്രേക്ഷകർക്ക് ബന്ധപ്പെടുത്താവുന്ന കഥാപാത്രങ്ങൾ വേണമായിരുന്നു. കുറച്ചൊക്കെ യഥാർഥ കഥാപാത്രങ്ങളുണ്ട്. എന്നിരുന്നാലും പ്രേക്ഷകന്‍റെ അഭിരുചിക്കനുസരിച്ചുള്ള കഥാപാത്രങ്ങൾക്കാണ് പ്രധാന്യം കൊടുത്തത്.

തമാശ മാത്രമാകുമോ?

ഇന്ത്യയിൽ മിക്ക ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും തമാശയിലാണ് വിഡിയോ ചെയ്യുന്നത്. കരിക്കും അത് തന്നെയാണ് പിന്തുടരുന്നത്. തമാശ ആളുകളിലേക്ക് എത്തിക്കാൻ വളരെ എളുപ്പമാണ്. അത്തരം ഉള്ളടക്കമാണ് ഏറ്റവും കൂടുതൽ പേർ ഷെയർ ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുക. 18 മുതൽ 35 വയസിനും ഇടയിലുള്ള പ്രേക്ഷകർക്കിടയിൽ ഇപ്പോൾ കരിക്ക് പോപ്പുലർ ആണ്. ഭാവിയിൽ നമ്മുടെ പ്രേക്ഷകരിലേക്ക് കുറച്ച് കൂടി പ്രായമുള്ളവരെ കൊണ്ടു വരണമെന്നുണ്ട്. അപ്പോൾ അതിനനുസരിച്ച് ഉള്ളടക്കത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വരും. എന്നിരുന്നാലും തമാശയിലൂടെ തന്നെയാവും അവ അവതരിപ്പിക്കുക.

സിനിമ/വെബ് സീരീസ്... ?

സിനിമയെയും വെബ് മീഡിയയെയും രണ്ടായി കാണണം. ഇതു വഴി സിനിമയിൽ എത്തണമെന്ന ലക്ഷ്യമില്ല. മറ്റു ഭാഷകളിലെല്ലാം തിയേറ്റർ സിനിമ പോലെ പ്രാധാന്യത്തോടെ വെബ് സീരീസുകൾ വരുന്നുണ്ട്. ആളുകൾ കൂടുതൽ സമയം ചിലവഴിക്കുന്നത് ഇവിടെയാണ്. അതിനാൽ ഉള്ളടക്കത്തിന് അത്രത്തോളം പ്രാധാന്യമുണ്ട്. കേരളത്തെ സംബന്ധിച്ച് ജനങ്ങൾ വെബ് സീരീസും മറ്റും സ്വീകരിച്ച് തുടങ്ങുന്നേ ഉള്ളൂ. നിലവിൽ വെബിൽ മലയാളത്തിൽ ഒന്നാമത്തെ ചാനൽ ആയി നിൽക്കാൻ തന്നെയാണ് പദ്ധതി.

Full View
Tags:    
News Summary - Karikku Team on Thera para Interview-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.